ഗുണ്ട മധുവിനെയും ജാഫറിനെയുമടക്കം 2069 പേരെ പൂട്ടി പിണറായി സര്‍ക്കാര്‍; ക്രിമിനലുകളെ പിടികൂടാന്‍ ‘ഓപ്പറേഷന്‍ ആഗ്’; സംസ്ഥാന വ്യാപക റെയ്ഡ്

0
236

ഗുണ്ടകള്‍ക്കെതിരെ സംസ്ഥാന വ്യാപകമായി നടത്തിയ റെയിഡില്‍ 2069 പേര്‍ പിടിയില്‍. ഏറ്റവും കൂടുതല്‍ പേര്‍ തിരുവനന്തപുരത്താണ് പിടിയിലായിരിക്കുന്നത്. 294 ഗുണ്ടകളെയാണ് തലസ്ഥാനത്തുനിന്നും പിടികൂടിയിരിക്കുന്നത്. കൊല്ലത്ത് നിന്നും 261 പേരും കണ്ണൂരില്‍ നിന്നും 257 പേരും കോഴിക്കോട് നിന്നും 216 പേരെയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

‘ഓപ്പറേഷന്‍ ആഗ്’ എന്ന പേരിലാണ് ഗുണ്ടകള്‍ക്കെതിരെ പ്രത്യേക ഓപ്പറേഷന്‍ നടത്തിയത്. തിരുവനന്തപുരത്തുനിന്നും ഗുണ്ടാ നിയമപ്രകാരം ഉത്തരവുണ്ടായിട്ടും ഒളിവില്‍ കഴിഞ്ഞിരുന്ന അനൂപ് ആന്റണി, അന്തര്‍ സംസ്ഥാന മോഷ്ടാവ് ജാഫര്‍, മധു എന്നിവരെല്ലാം തിരുവനന്തപുരത്ത് പിടിയിലായിട്ടുണ്ട്. തിരുവനന്തപുരം റൂറലില്‍ 181 പേര്‍ പിടിയിലായെന്ന് പൊലീസ് വ്യക്തമാക്കി.

കോഴിക്കോട് നഗരത്തില്‍ നടത്തിയ റെയിഡില്‍ വ്യാപക പരിശോധയില്‍ അറസ്റ്റിലായവരില്‍ എട്ട് സ്ഥിരം കുറ്റവാളികളും പിടികിട്ടാപ്പുളളികളും ഉണ്ട്. മാറാട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് ക്വട്ടേഷന്‍ സംഘത്തെയും പൊലീസ് പിടികൂടി. തൃശ്ശൂര്‍ റൂറലില്‍ 92 പേരെ കരുതല്‍ തടങ്കലിലാക്കി. വാറണ്ട് പ്രതികളില്‍ 37 പേരെ കസ്റ്റഡിയിലെടുത്തു.

കോട്ടയത്ത് കാപ്പാ ചുമത്തി നാടുകടത്തപ്പെട്ട അഞ്ച് ഗുണ്ടകള്‍ ഉള്‍പ്പെടെ നൂറിലേറെ ക്രിമിനലുകളെ കരുതല്‍ തടങ്കലില്‍ ആക്കി. പാലക്കാട് ജില്ലയില്‍ നടന്ന സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി 165ഓളം വീടുകളില്‍ പൊലീസ് സംഘം പ്രത്യേക പരിശോധന നടത്തി. 137 പേരെ കസ്റ്റഡിയിലെടുത്തു. 130 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പത്തനംതിട്ടയില്‍ 81 പേരെയാണ് കസ്റ്റഡിയിലെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here