ഇൻഡോ-അറബ് കൾച്ചറൽ സൊസൈറ്റിയും ടൈം ആൻറ് ഫൈവും നടത്തുന്ന എക്സ്പോ കേരള 2023 പെർവാഡിൽ തുടക്കമായി

0
149

കുമ്പള: ഇൻഡോ-അറബ് കൾച്ചറൽ സൊസൈറ്റിയും ടൈം ആൻറ് ഫൈവും നടത്തുന്ന എക്സ്പോ കേരള 2023 പെർവാഡിൽ ശനിയാഴ്ച വൈകീട്ട് നാലിന് എ.കെ.എം.അഷ്റഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

അരുമമൃഗങ്ങൾ, പക്ഷികൾ, അലങ്കാര മത്സ്യ പ്രദർശനങ്ങൾ, ഒട്ടകം, കുതിര സവാരി എന്നിവയുണ്ടാകും. കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൻ്റെ മെഡിക്കൽ പ്രദർശനം, എം.വി.ആർ സ്നേക്ക് പാർക്ക് ഫോസിൽ പ്രദർശനവുമുണ്ടാകും. അമ്യൂസ്മെൻറ് പാർക്ക്, മരണക്കിണർ, ചിൽഡ്രൻസ് പാർക്ക്, കൺസ്യൂമർ ഫെസ്റ്റ് എന്നിവ എക്സ്പോ യുടെ മാറ്റ് കൂട്ടും.

കൊല്ലം ഷാഫി, സജ് ല സലീം, യൂസഫ് കരക്കാട് ,കണ്ണൂർ ഷെരീഫ് എന്നിവരുടെ മാപ്പിള പാട്ട്, സുധീർ പറവൂർ, പ്രശാന്ത് കാഞ്ഞിരമറ്റം, മഹേഷ് കുഞ്ഞിമോൻ്റെയും കോമഡി ഷോ എന്നിവയും എക്സ്പോ യുടെ പ്രത്യേകതകളാണ്. ഷൈലജ അമ്പുവിൻ്റെയും വടക്കൻ ഫോൾട്ടി ൻ്റെയും നാടൻ പാട്ട്, മെഹ്ഫിൻ കവാലി, ജാസി ഗിഫ്റ്റിൻ്റെ മ്യൂസിക്കൽ നൈറ്റ്‌, സ്മൈൽസ് കാസർകോടിൻ്റെ ഒപ്പന, സീന കണ്ണൂരിൻ്റെ ഴി ൻ,ഴിൻ കലാവേദിയുടെ കൈമുട്ട് പാട്ട് എന്നിവയുമുണ്ടാകും. കുട്ടികളുടെ ലിറ്റിൽ ക്വീൻ, കിംഗ് പ്രദർശനം, കുമ്പള പഞ്ചായത്ത് പാലിയേറ്റീവ് സ്നേഹസംഗമം എന്നിവ വിവിധ ദിവസങ്ങളിൽ സംഘടിപ്പിക്കും .

പഞ്ചായത്ത് പ്രസിഡൻ്റ് യു.പി. താഹിറ അധ്യക്ഷത വഹിക്ക് .അഷ്റഫ് കർള, ജമീല സിദ്ധിഖ്, നാസർ മൊഗ്രാൽ, ബി.എ.റഹ്മാൻ, എം.സബൂറ, നസീമ ഖാലിദ്, പ്രേമ, അനിൽകുമാർ, ജനപ്രതി നിധികൾ, രാഷ്ട്രീയ പാർട്ടി, സംഘടന, വ്യാപാരി വ്യവസായി പ്രതിനിധികൾ എന്നിവർ ഉദ്ഘാടന പരിപാടിയിൽ സംബന്ധിക്കും. പത്രസമ്മേളനത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് നാസർ മൊഗ്രാൽ, സ്ഥിരം സമിതി അധ്യക്ഷൻ ബി.ആർ.റഹ്മാൻ, യൂസഫ് ഉളുവാർ,ആരിഫ്കളായ്, മഷ്ഹൂദ് എന്നിവർ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here