യുഎഇയില്‍ ഇനി ഹ്രസ്വകാല വിസ ഓണ്‍ലൈന്‍ വഴി നീട്ടാം. സന്ദര്‍ശക, ടൂറിസ്റ്റ് വിസകള്‍ ഇത്തരത്തില്‍ ഓണ്‍ലൈന്‍ വഴി 60 ദിവസം വരെ നീട്ടാമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് അറിയിച്ചു. 60 ദിവസം കഴിഞ്ഞാല്‍ വീണ്ടും വിസ പുതുക്കേണ്ടിവരും.
സ്മാര്‍ട്ട് സേവനങ്ങള്‍ക്ക് 100 ദിര്‍ഹം, അപേക്ഷാ ഫോമിന് 50 ദിര്‍ഹം, ഇലക്ട്രോണിക് സേവനങ്ങള്‍ക്ക് ദിര്‍ഹം 50 എന്നിവയുള്‍പ്പെടെ വിസാ കാലാവധി നീട്ടുന്നതിനുള്ള ഫീസ് 200 ദിര്‍ഹമാണ്.
വിസ നീട്ടുന്ന അപേക്ഷകന്റെ പാസ്‌പോര്‍ട്ട് മൂന്ന് മാസത്തില്‍ കുറയാത്ത സാധുതയുള്ളതായിരിക്കണം, അപേക്ഷിക്കുമ്പോള്‍ രാജ്യത്തിന് പുറത്തായിരിക്കണം, എന്നീ കാര്യങ്ങളും ശ്രദ്ധിക്കണം. നടപടി ക്രമങ്ങള്‍ക്കായി നല്‍കുന്ന രേഖകള്‍ അപൂര്‍ണമാണെങ്കില്‍ 30 ദിവസത്തിനകം അപേക്ഷ നിരസിക്കപ്പെടും.
ഈ മാതൃകയില്‍ ടൂറിസ്റ്റ് വിസകളും ഓണ്‍ലൈന്‍ വഴി നീട്ടാം. 48 മണിക്കൂറാണ് ഇതിനുള്ള നടപടിക്രമങ്ങളുടെ സമയം. സന്ദര്‍ശക വിസകള്‍ രണ്ട് മാസം വരെയാണ് പരമാവധി നീട്ടാനാകു. ഐസിപി വെബ്‌സൈറ്റ് വഴിയും മൊബൈല്‍ ആപ്പ് വഴിയും വിസ നിശ്ചിത ദിവസത്തേക്ക് പുതുക്കാമെന്ന് അധികൃതര്‍ അറിയിച്ചു.