നമ്മൾ ഏറെക്കാലമായി കേൾക്കുന്ന ഒരു കാര്യമാണ് ബ്രോയിലർ കോഴികൾ വേഗം വളരുന്നത് ഹോർമോൺ കുത്തിവച്ചിട്ടാണ് എന്നത്. ബ്രോയിലർ ചിക്കനുകളിൽ മാരകമായ അളവിൽ കെമിക്കലുകളുണ്ടോ? ബ്രോയ്‌ലർ കോഴി നാടൻ കോഴിയേക്കാൾ അനാരോഗ്യകരമാണോ? ബ്രോയിലർ കോഴികൾ സ്ഥിരമായി കഴിച്ചാൽ കാൻസർ ഉണ്ടാകുമോ? ഇത്തരത്തിലുള്ള സംശയങ്ങൾ നിങ്ങൾക്കുണ്ടാകാം.
ഈ സംശയങ്ങൾക്കെല്ലാം മറുപടി നൽകുകയാണ് അബുദാബി ശൈഖ് ഖലീഫ മെഡിക്കൽ സിറ്റിയിലെ എമർജൻസി വിഭാഗം സീനിയർ സ്‍പെഷ്യലിസ്റ്റായ ഡോ. ഡാനിഷ് സലീം.
‘ ബ്രോയിലർ കോഴികൾ എന്ന് പറയുന്നത് ഒരു പ്രത്യേക ബ്രീഡിങ്ങാണ്. അതൊരു ക്രോസ് ബ്രീഡിങ്ങാണ്. ഒരിക്കലും ഹോർമോൺ കുത്തിവച്ചല്ല കോഴികൾ വളരുന്നത്. 300 – 400 ബ്രോയിലർ കോഴികളെയാണ് കൂട്ടിലിട്ട് വളർത്തുന്നത്. അത് കൊണ്ട് തന്നെ കോഴികൾക്ക് വളരെ വേഗത്തിൽ അസുഖം വരാനുള്ള സാധ്യത കൂടുതലാണ്. ചിലർ അസുഖം വന്ന കോഴികൾക്ക് ഭക്ഷണത്തിൽ ആന്റി ബയോട്ടിക്കുകൾ പൊടിച്ച് നൽകാറുണ്ട്. ചിലർ സ്റ്റിറോയിഡുകൾ ചേർത്തും കൊടുക്കാറുണ്ട്. അത് വളരെ അപകടകരമാണ്. ഒരു പഠനം തെളിയിച്ചത് colistin എന്ന് പറയുന്നത് ആന്റിബയോട്ടിക്കുണ്ട്. അത് കോഴികളിൽ കൊടുക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ആന്ധ്രപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിലെല്ലാം ഇത് സ്ഥിരമായിട്ട് സംഭവിച്ചിട്ടുണ്ട്…’ – ഡോ. ഡാനിഷ് സലീം പറഞ്ഞു.
ആന്റിബയോട്ടിക്കുകൾ കോഴികൾക്ക് കൊടുക്കുമ്പോൾ അസുഖങ്ങൾ മാറുന്നു. എന്നാൽ മരുന്നുകൾ കഴിച്ച കോഴിയാകും നമ്മൾ കഴിക്കുന്നത്. അത് നമ്മുടെ ശരീരത്തിന് ദോഷം ചെയ്യും. സ്റ്റിറോയിഡുകൾ അമിതമായി കഴിച്ചാൽ അമിതവണ്ണം, പ്രമേഹം ,തെെറോയ്ഡ് തുടങ്ങിയ പ്രശ്നങ്ങളുണ്ടാകം. ആവശ്യമില്ലാത്ത മരുന്നുകൾ മൃഗങ്ങൾക്ക് കൊടുക്കുന്നത് മനുഷ്യരിൽ ദോഷം ചെയ്യും. കോഴി പതിവായി ചെറിയ കുട്ടികൾക്ക് കൊടുക്കാതിരിക്കുക…’ – ഡോ. ഡാനിഷ് സലീം പറയുന്നു.
https://fb.watch/itbpNzW9Qa/