കുമ്പള.സമുഹ്യ നന്മയും പുരോഗതിയുമായിരിക്കണം ദീനിസ്ഥാപനങ്ങൾ ലക്ഷ്യമാക്കേണ്ടതെന്ന് സമസ്ത കേരള ജംയ്യിയത്തുൽ ഉലമ ജന:സെക്രട്ടറി പ്രെ.കെ. ആലിക്കുട്ടി മുസ് ലിയാർ പറഞ്ഞു.
കലുഷിതമായ വർത്തമാന കാലത്ത് സാമൂഹ്യ തിന്മകളെ പ്രതിരോധിക്കുന്നതിൽ ശക്തമായ നിലപാട് സ്വീകരിക്കാൻ യുവ പണ്ഡിതന്മാരും സ്ഥാപനങ്ങളും നേതൃത്വം നൽകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കുമ്പള ഇമാം ശാഫി ഇസ്ലാമിക് അക്കാദമി 15-ാം വാർഷിക രണ്ടാം സനദ് ദാന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം.
സമ്മേളനത്തിന് തുടക്കം കുറിച്ച് ട്രഷറർ മുഹമ്മദ് അറബി ഹാജി കുമ്പള പതാക ഉയർത്തി.
അക്കാദമി ചെയർമാൻ ഡോ.എം.എംഇസുദ്ധീൻ മുഹമ്മദ് അധ്യക്ഷനായി.എം.എസ്.തങ്ങൾ അൽ ബുഖാരി ഓലമുണ്ട പ്രാർത്ഥന നടത്തി.അഡ്വ.മുഹമ്മദ് ഫൈസി ഓണമ്പള്ളി, എസ്.കെ.എസ്.എസ്. എഫ് സംസ്ഥാന സീനിയർ വൈസ് പ്രസിഡൻ്റ്
സത്താർ പന്തല്ലൂർ പ്രഭാഷണം നടത്തി.
സമസ്ത സമസ്ത കേരള ഇസ് ലാം മത വിദ്യഭ്യാസ ബോർഡ് സെക്രട്ടറി എം.ടി. അബ്ദുല്ല മുസ് ലിയാർ, പ്രിൻസിപ്പൽ ബി.കെ. അബ്ദുൽ ഖാദർ അൽ- ഖാസിമി, കെ.എൽ. അബ്ദുൽ ഖാദർ അൽ- ഖാസിമി, സ്പീക് അബ്ദുല്ലക്കുഞ്ഞി, അലി ദാരിമി,അൻവർ അലി ഹുദവി, ഗഫൂർ എരിയാൽ, അബൂബക്കർ സാലൂദ് നിസാമി, സുബൈർ നിസാമി, അബ്ബാസ് ഫൈസി ചേരൂർ, ചെങ്കള അബ്ദുല്ല ഫൈസി, സ്വാലിഹ് മുസ് ലിയാർ ചൗക്കി, എസ്.പി സലാഹുദ്ധീൻ സംസാരിച്ചു.ഹാഫിള് റാസിം യമാനി ഖിറാഅത്ത് നടത്തി.