മംഗളൂരു(www.mediavisionnews.in): കര്‍ണാടകയിലെ സകലേഷ്പൂരിനും സുബ്രഹ്മണ്യറോഡിനും ഇടയിലെ ചുരം മേഖലയില്‍ മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്നുള്ള അറ്റകുറ്റപ്പണികള്‍ക്കായി ട്രാക്ക് അടച്ചിടുന്നതിനാല്‍ ബംഗളൂരുവില്‍നിന്ന് മംഗളൂരു വഴി കണ്ണൂരിലേക്കും കാര്‍വാറിലേക്കുമുള്ള ട്രെയിനുകള്‍ സെപ്റ്റംബര്‍ 20വരെ സര്‍വിസ് റദ്ദാക്കിയതായി ദക്ഷിണ പശ്ചിമ റെയില്‍വേ അറിയിച്ചു. ഹാസന്‍ -ബംഗളൂരു സെക്ഷനിലെ 56 കിലോമീറ്റര്‍ ഭാഗത്ത് 67 ഇടങ്ങളിലാണ് മണ്ണിടിച്ചിലുണ്ടായിരുന്നത്. എക്‌സ്‌കവേറ്ററിന്റെ സഹായത്തോടെ മണ്ണു നീക്കി അരികുകള്‍ ബലപ്പെടുത്തുകയും റെയില്‍ ട്രാക്കുകള്‍ പുനഃസ്ഥാപിക്കുകയും ചെയ്യുന്ന പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്.
റദ്ദാക്കിയ ട്രെയിനുകള്‍
സെപ്റ്റംബര്‍ 15, 19: കെ.എസ്.ആര്‍ ബംഗളൂരു- കണ്ണൂര്‍/ കാര്‍വാര്‍ എക്‌സ്പ്രസ് (16511/16513)
സെപ്റ്റംബര്‍ 16, 17: കെ.എസ്.ആര്‍ ബംഗളൂരു- കണ്ണൂര്‍/കാര്‍വാര്‍ എക്‌സ്പ്രസ് (16517/16524)
സെപ്റ്റംബര്‍ 16,17,18: കണ്ണൂര്‍/കാര്‍വാര്‍- കെ.എസ്.ആര്‍ ബംഗളൂരു എക്‌സ്പ്രസ് (16512/16514)
സെപ്റ്റംബര്‍ 20: കണ്ണൂര്‍/ കാര്‍വാര്‍-കെ.എസ്.ആര്‍ ബംഗളൂരു എക്‌സ്പ്രസ് (16518/16524)
ഭാഗികമായി റദ്ദാക്കിയവ
യശ്വന്ത്പുര- മംഗളൂരു ജങ്ഷന്‍ എക്‌സ്പ്രസ് (16517) സെപ്റ്റംബര്‍ 16,18, 20 ദിവസങ്ങളില്‍ ഹാസന്‍ മുതല്‍ മംഗളൂരു ജങ്ഷന്‍ വരെ സര്‍വിസ് നടത്തില്ല. യശ്വന്ത്പുര- കാര്‍വാര്‍ എക്‌സ്പ്രസ് (16515) സെപ്റ്റംബര്‍ 17, 19 തീയതികളില്‍ യശ്വന്ത്പൂരില്‍നിന്ന് ആരംഭിക്കുന്ന യാത്ര ഹാസനില്‍ അവസാനിപ്പിക്കും. ഹാസന്‍ മുതല്‍ കാര്‍വാര്‍ വരെ സര്‍വിസ് നടത്തില്ല. മംഗളൂരു ജങ്ഷന്‍ – യശ്വന്ത്പുര എക്‌സ്പ്രസ് (16576) സെപ്റ്റംബര്‍ 17, 19 തീയതികളില്‍ മംഗളൂരു ജങ്ഷനും ഹാസനുമിടിയില്‍ സര്‍വിസ് റദ്ദാക്കി. കാര്‍വാര്‍ യശ്വന്ത്പുര എക്‌സ്പ്രസ് (16516) സെപ്റ്റംബര്‍ 18, 20 തീയതികളില്‍ കാര്‍വാറിനും ഹാസനുമിടയില്‍ സര്‍വിസ് നടത്തില്ല.