മംഗളൂരു: ദേശീയപാതയില്‍ മംഗളൂരു കെ.സി റോഡില്‍ കാർ ഡിവഡറിലിടിച്ചുണ്ടായ അപകടത്തില്‍ മരണം രണ്ടായി. കുഞ്ചത്തൂർ സ്വദേശി മരിച്ചതിന് പിന്നാലെ ഗുരുതരമായി പരിക്കേറ്റ ഉറ്റസുഹൃത്ത് മംഗളൂരു സ്വകാര്യ ആശുപത്രിയിൽ മരിച്ചു.
ഉപ്പള ഹിദായത്ത് നഗർ ബുറാഖ് സ്ട്രീറ്റിലെ സലീമിന്റെ മകൻ മുഹമ്മദ് ബഷാർ (23) തിങ്കളാഴ്ച ഉച്ചയോടെ മരണത്തിന് കീഴടങ്ങിയത്. മഞ്ചേശ്വരം പത്താം മൈൽ സ്വദേശി സയ്യിദിന്റെ മകൻ അഹമദ് റിഫായി (24) ഞാറാഴ്ച രാത്രിയോടെ മരിച്ചിരുന്നു.
ഞായറാഴ്ച രാത്രി ഒൻപത് മണിയോടെ മംഗളൂരു കെ.സി റോഡ് ദേശീയ പാതയിലാണ് അപകടം നടന്നത്. ഇവർ സഞ്ചരിച്ചിരുന്ന ടൊയോട്ട യാറിസ് കാർ ഡിവൈഡറിലിടിച്ചാണ്അപകടം.