Friday, April 4, 2025
Home Latest news മൂക്കിലൂടെ ഒഴിക്കുന്ന വാക്‌സിന്‍ ഇന്നുമുതല്‍; ‘ഇന്‍കോവാക്’ കേന്ദ്ര ആരോഗ്യമന്ത്രി പുറത്തിറക്കും

മൂക്കിലൂടെ ഒഴിക്കുന്ന വാക്‌സിന്‍ ഇന്നുമുതല്‍; ‘ഇന്‍കോവാക്’ കേന്ദ്ര ആരോഗ്യമന്ത്രി പുറത്തിറക്കും

0
199

ഡൽഹി: കോവിഡ് പ്രതിരോധത്തിനായി നിർമ്മിച്ച മൂക്കിലൂടെ ഒഴിക്കുന്ന വാക്‌സിൻ ഇന്ന് പുറത്തിറക്കും. കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയാണ് വാക്‌സിൻ പുറത്തിറക്കുന്നത്. വാക്‌സിൻ ഇന്നു മുതൽ ജനങ്ങൾക്ക് ലഭ്യമാകും.

കോവിഡ് പ്രതിരോധത്തിനായി മൂക്കുലൂടെ ഒഴിക്കുന്ന വാക്‌സിൻ ലോകത്തെ തന്നെ ആദ്യത്തേതാണ്. ‘ഇൻകോവാക്’ എന്നു പേരിട്ടിരിക്കുന്ന വാക്‌സിൻ, തദ്ദേശീയ മരുന്ന് കമ്പനിയായ ഭാരത് ബയോടെക് ആണ് വികസിപ്പിച്ചത്.

നിലവിൽ 18 വയസ്സിന് മുകളിലുള്ളവർക്കാണ് വാക്‌സിൻ നൽകുക. നിലവിൽ കോവിഷീൽഡ്, കോവാക്‌സിൻ തുടങ്ങിയ രണ്ടു ഡോസ് വാക്‌സിൻ സ്വീകരിച്ചവർക്ക് ബൂസ്റ്റർ ഡോസ് ആയാണ് മൂക്കിലൂടെ ഒഴിക്കുന്ന വാക്‌സിൻ നൽകുന്നത്.

സർക്കാർ ആശുപത്രികൾക്ക് 325 രൂപ നിരക്കിലും സ്വകാര്യ വാക്സിനേഷൻ സെന്ററുകൾക്കു 800 രൂപയ്ക്കുമാണ് വാക്‌സിൻ വിൽക്കുകയെന്നു ഭാരത് ബയോടെക് ഡിസംബറിൽ പ്രഖ്യാപിച്ചിരുന്നു. ഇതിനു പുറമേ അഞ്ചു ശതമാനം ജിഎസ്ടി കൂടി നൽകണം.

LEAVE A REPLY

Please enter your comment!
Please enter your name here