ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ബി ബി സി ഡോക്കുമെന്ററിയുടെ രണ്ടാം ഭാഗവും പുറത്തിറങ്ങി. ഇന്ന് പുലര്‍ച്ചേ രണ്ടര മണിക്കായിരുന്നു രണ്ടാം ഭാഗം ഇറങ്ങിയത്. നരേന്ദ്രമോദി 2019 ല്‍ വീണ്ടും പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള കാര്യങ്ങളാണ് രണ്ടാം ഭാഗത്തിന്റെ ഇതിവൃത്തം. ആം നെസ്റ്റി ഇന്റെര്‍നാഷണല്‍ അടക്കമുള്ള മനുഷ്യവകാശ സംഘടനകളുടെ ബാങ്ക് അക്കൗണ്ടുകള്‍ മോദി സര്‍ക്കാര്‍ ഫ്രീസ് ചെയ്തതതും ഡോക്യുമെന്ററിയില്‍ പരാമര്‍ശിക്കുന്നുണ്ട്.
ഡോക്കുമെന്ററിയുടെ രണ്ടാം ഭാഗവും കേരളത്തില്‍ പ്രദര്‍ശിപ്പിക്കുമെന്ന് സി പി എമ്മിന്റെയും കോണ്‍ഗ്രസിന്റെയും യുജനസംഘടനകള്‍ പറഞ്ഞു. ബി ജെപിയും യുവമോര്‍ച്ചയും ഇതിനെ തടയുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഇതുമായി ബന്ധപ്പെട്ട് കേരളത്തിന്റെ പലഭാഗത്തും സംഘര്‍ഷമുണ്ടാകുമെന്ന് സംസ്ഥാന ഇന്റലിജന്‍സ് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുമുണ്ട്്.
ഡോക്കുമെന്ററിയുടെ ഒന്നാം ഭാഗം ഇന്നലെ പ്രദര്‍ശിപ്പിച്ചപ്പോള്‍ തിരുവനന്തപുരം, പാലക്കാട് എറണാകുളം എന്നിവടങ്ങളില്‍ ബി ജെ പി – സി പി എം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയിരുന്നു.