നടത്തം പ്രശ്നമായി,​ കാലിൽ കെട്ടി വച്ച് യുവാവ് കടത്താൻ ശ്രമിച്ചത് 2 കിലോ സ്വ‌ർണം,​ കസ്റ്റംസിന്റെ പിടിയിലായതിങ്ങനെ

0
252

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പ്ലാസ്റ്റിക് കവറുകളിലാക്കി കാലിൽ കെട്ടിവച്ച് കടത്താൻ ശ്രമിച്ച രണ്ടകിലോ സ്വർണവുമായി യുവാവ് പിടിയിൽ. മലപ്പുറം സ്വദേശി അബ്ദുള്ളയാണ് പിടിയിലായത്. ഇൻഡിഗോ വിമാനത്തിലാണ് അബ്ദുള്ള എത്തിയത്. . അബ്ദുള്ളയുടെ നടത്തത്തിൽ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥർ വിശദമായി പരിശോധിച്ചപ്പോഴാണ് സ്വ‌ർണം കണ്ടെത്തിയത്.

ദ്രാവക രൂപത്തിലാക്കിയ രണ്ട് കിലോയോളം വരുന്ന സ്വ‌ർണം രണ്ട് പ്ലാസ്റ്റിക് കവറുകളിലാക്കിയാണ് എത്തിച്ചത്. ഇത് പ്ലാസ്റ്റിക് ടേപ്പുകൾ കൊണ്ട് കാലിൽ കെട്ടിവച്ച നിലയിലായിരുന്നു,​ ആറുദിവസത്തിനിടെ രണ്ടരക്കോടി രൂപയുടെ അഞ്ചു കിലോ സ്വർണമാണ് കസ്റ്റംസ് നെടുമ്പാളേരിയിൽ നിന്ന് പിടികൂടിയത്.

കരിപ്പൂരിലും ഇന്ന് സ്വർണം പിടികൂടിയിരുന്നു. മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 76 ഗ്രാം സ്വർണവുമായി കോഴിക്കോട് സ്വദേശി ഉസ്മാാനാണ് പിടിയിലായത്.

LEAVE A REPLY

Please enter your comment!
Please enter your name here