പാരീസ് സെന്റ് ജെർമെയ്ൻ (പിഎസ്ജി) കൈലിയൻ എംബാപ്പെക്ക് പ്രീമിയർ ലീഗ് ടീമായ ലിവർപൂളിൽ (സ്പോർട്ട്ബൈബിൾ പ്രകാരം) എത്താനുള്ള അവസരം തുറന്ന് വരുന്നതായി പുറത്ത് വരുന്ന റിപോർട്ടുകൾ പറയുന്നു. റയൽ നോട്ടമിട്ട താരത്തെ റെക്കോർഡ് തുകക്ക് സ്വന്തമാക്കാനാണ് ലിവർപൂൾ ശ്രമിക്കുന്നത്.
റയൽ മാഡ്രിഡിലേക്ക് വരുന്നതിൽ നിന്ന് താരത്തെ തടയാൻ പി.എസ്. ജി ആഗ്രഹിക്കുന്നുവെന്ന് ദി അത്‌ലറ്റിക് റിപ്പോർട്ട് ചെയ്യുന്നു. എന്നിരുന്നാലും, അദ്ദേഹം ലിവർപൂളിൽ എത്തുന്നതിൽ ക്ലബിന് എതിർപ്പുകൾ ഒന്നും തന്നെ ഇല്ല എന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഫ്രഞ്ച് ക്ലബ്ബിന്റെ ടെക്‌നിക്കൽ ഡയറക്ടർ ആഞ്ചലോ ഹെൻറിക് ഓഗസ്റ്റിൽ 400 മില്യൺ യൂറോയുടെ അമ്പരപ്പിക്കുന്ന ട്രാൻസ്ഫർ തുക ചെലവഴിക്കാൻ തയ്യാറാണെങ്കിൽ മെഴ്‌സിസൈഡ് ക്ലബ്ബിന് താരത്തെ ലഭിക്കുമെന്ന് അവകാശപ്പെട്ടു. സൂപ്പർസ്റ്റാർ ഫോർവേഡും കഴിഞ്ഞ ട്രാൻസ്ഫറിൽ റയൽ മാഡ്രിഡിലേക്കുള്ള നീക്കവുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. എന്നിരുന്നാലും, എല്ലാവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട് താരം പാരീസ് ടീമിൽ തന്നെ തുടരാൻ തീരുമാനിക്കുക ആയിരുന്നു.
എംബാപ്പെ അടുത്ത വേനൽക്കാലത്ത് ടീമുമായിട്ടുള്ള നിലവിലെ കരാറിന്റെ അവസാന വർഷത്തിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുകയാണ്. ക്ലബ്ബിൽ തൃപ്തൻ അല്ലാത്ത താരം മറ്റ് ക്ലബ്ബുകൾ നോക്കുന്നുണ്ട്, അങ്ങനെ സംഭവിച്ചാൽ താരം റയലിന്റെ മറ്റ് ക്ലബ്ബുകളിലോ എത്തിയേക്കും.
അതേസമയം, 2022-ലെ ഫിഫ ലോകകപ്പ് ഗോൾഡൻ ബൂട്ട് ജേതാവിനെ ജർഗൻ ക്ലോപ്പിന്റെ സംഘം ഇരു കൈകളും നീട്ടി സ്വീകരിക്കും. മുഹമ്മദ് സലാ, ഡാർവിൻ ന്യൂനസ്, ലൂയിസ് ഡയസ്, ഡിയോഗോ ജോട്ട എന്നിവരെയും മറ്റും അവരുടെ നിരയിൽ ഇതിനകം തന്നെയുണ്ട്.