ന്യൂഡല്‍ഹി: രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് 2021-2022 സാമ്പത്തിക വര്‍ഷത്തില്‍ ലഭിച്ച സംഭാവനകളുടെ കണക്ക് പുറത്ത്. കേന്ദ്ര ഭരണ പാര്‍ട്ടിയായ ബിജെപിക്ക് 1917.12 കോടി രൂപയാണ് സംഭാവനയായി ലഭിച്ചത്. ഇതില്‍ 1033.7 കോടി രൂപ ഇലക്ടറല്‍ ബോണ്ട് വഴിയാണ് ലഭിച്ചത്. 854.46 കോടി രൂപയാണ് സാമ്പത്തിക വര്‍ഷത്തില്‍ പാര്‍ട്ടി ചെലവഴിച്ചത്.
കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ 541.27 കോടി രൂപ സംഭാവനയായി ലഭിച്ചിട്ടുള്ളതായാണ് കണക്ക്. 347.99 കോടി രൂപ ഗ്രാന്റ് വഴിയും സംഭാവനകള്‍ വഴിയുമാണ് ലഭിച്ചിരിക്കുന്നത്. ചെലവഴിച്ചിരിക്കുന്നത് 400.41 കോടി രൂപയും.
2.87 കോടി രൂപ സംഭാവനയായി ലഭിച്ചതായാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ സാമ്പത്തിക വര്‍ഷ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതില്‍ 1.18 കോടി രൂപയാണ് ചെലവഴിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷനാണ് കണക്കുകള്‍ പുറത്തുവിട്ടത്.