കോൺ​ഗ്രസിന് തിരിച്ചടി; മുൻ മന്ത്രിയായ പ്രമുഖ നേതാവ് പാർട്ടിയിൽ നിന്ന് രാജിവച്ചു, ബിജെപിയിലേക്ക്

0
229

അമൃത്സർ: പഞ്ചാബിലെ പ്രമുഖ കോൺഗ്രസ് നേതാവും മുൻ ധനമന്ത്രിയുമായ മൻപ്രീത് സിംഗ് ബാദൽ ബിജെപിയിലേക്ക്. കോൺ​ഗ്രസിൽ നിന്ന് അദ്ദേഹം രാജിവച്ചിട്ടുണ്ട്. രാഹുൽ ​ഗാന്ധിക്ക് അയച്ച കത്തിലാണ് കോൺ​ഗ്രസിന്റെ പ്രാഥമിക അം​ഗത്വത്തിൽ നിന്ന് രാജിവയ്ക്കുകയാണെന്ന് മൻപ്രീത് സിംഗ് ബാദൽ അറിയിച്ചത്.

ഏഴ് വർഷം മുമ്പ് വലിയ പ്രതീക്ഷയോടെയാണ് പീപ്പിൾസ് പാർട്ടി ഓഫ് പഞ്ചാബിനെ കോൺ​ഗ്രസിൽ ലയിപ്പിച്ചതെന്ന് അദ്ദേഹം രാജിക്കത്തിൽ പറയുന്നുണ്ട്. എന്നാൽ, കോൺ​ഗ്രസ് പാർട്ടിയുടെ പഞ്ചാബിനോടുള്ള നയങ്ങൾ അം​ഗീകരിക്കാൻ സാധിക്കുന്നതല്ലെന്ന് വ്യക്തമാക്കിയാണ് രാജിപ്രഖ്യാപനം. പാർട്ടിക്കുള്ളിലെ വിഭാ​ഗീയതയ്ക്ക് കാരണം ഉന്നതരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നുണ്ട്.

ദില്ലിയിൽ നിന്നുള്ള നേതാക്കൾക്കെതിരെയാണ് മൻപ്രീത് സിംഗ് ബാദലിന്റെ വിമർശനം. കോൺഗ്രസ് പാർട്ടി അതിന്റെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന രീതിയും തീരുമാനങ്ങളും അം​ഗീകരിക്കാൻ സാധിക്കില്ല. ത്യേകിച്ച് പഞ്ചാബുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിരാശാജനകമാണ്. പാർട്ടിയെ തളർത്തുന്ന വിഭാ​ഗീയതയും വിയോജിപ്പുകളും പരിഹരിക്കുന്നതിന് പകരം ചിലർ അത് കൂട്ടാനായി ശ്രമിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here