വിവാഹേതര ബന്ധങ്ങൾക്ക് വേണ്ടിയുള്ള ആപ്പിൽ രണ്ട് മില്ല്യൺ ഇന്ത്യക്കാർ, ആളുകൾ കൂടി എന്ന് ഡേറ്റിം​ഗ് കമ്പനി

0
209

ഡേറ്റിം​ഗ് ആപ്പുകൾക്ക് വലിയ പ്രചാരമാണ് സമീപകാലത്തായി ഉണ്ടായിരിക്കുന്നത്. ഇന്ത്യയിൽ നിരവധിപ്പേരാണ് ഡേറ്റിം​ഗ് ആപ്പുകൾ വഴി പരിചയപ്പെടുന്നതും കാണുന്നതും ഡേറ്റ് ചെയ്യുന്നതുമെല്ലാം. നേരത്തെ നമ്മുടെ സമൂഹത്തിന് ഡേറ്റിം​ഗ് ആപ്പ് എന്നതൊക്കെ സങ്കൽപ്പത്തിനും അപ്പുറമായിരുന്നു എങ്കിൽ ഇന്ന് അങ്ങനെയല്ല. കാര്യങ്ങൾ മാറിമറിയുകയും ഡേറ്റിം​ഗ് ആപ്പുകൾ പരിചിതമാവുകയും ചെയ്തു.

എന്നാൽ, ഇന്ത്യക്കാർ ഏറെയും ഒരു പങ്കാളി എന്നതിൽ ഉറച്ച് നിൽക്കണം എന്ന് പറയുന്നവരാണ്. എന്നാൽ, അതേ ഇന്ത്യയിൽ തന്നെ വിവാഹിതർക്ക് വേണ്ടിയുള്ള ഡേറ്റിം​ഗ് ആപ്പിന് വൻ പ്രചാരമുണ്ട് എന്നും അനേകം പേർ അത് ഉപയോ​ഗിക്കുന്നുണ്ട് എന്നുമാണ് പറയുന്നത്.

ഫ്രാൻസിൽ സ്ഥിതി ചെയ്യുന്ന വിവാഹേതരബന്ധത്തിനുള്ള ഡേറ്റിംഗ് ആപ്പ് ഗ്ലീഡൻ പറയുന്നത് തിങ്കളാഴ്ച ലോകമെമ്പാടുമുള്ള 10 ദശലക്ഷം ഉപയോക്താക്കളെ അവർ മറികടന്നു കഴിഞ്ഞു എന്നാണ്. അതിൽ രണ്ട് മില്ല്യൺ ആളുകൾ ഇന്ത്യയിൽ നിന്നുമാണ്. 2022 സപ്തംബറിനെ അപേക്ഷിച്ച് 11 ശതമാനമാണ് ഡേറ്റിം​ഗ് ആപ്പിൽ എത്തിയിരിക്കുന്നവരുടെ വർധന.

കമ്പനി നൽകുന്ന ഡാറ്റ അനുസരിച്ച്, പുതിയ ഉപഭോക്താക്കളിൽ ഭൂരിഭാഗവും വികസിത നഗരങ്ങളിൽ നിന്നുമുള്ളവരാണ് അതായത് 66 ശതമാനം പേർ. അതുമായി താരതമ്യപ്പെടുത്തുമ്പോൾ, ശേഷിക്കുന്ന പുതിയ സബ്സ്ക്രൈബർമാർ വികസിച്ചു കൊണ്ടിരിക്കുന്ന നഗരങ്ങളിൽ നിന്നുമാണ്. അത് 44 ശതമാനമാണ്.

“വിവാഹജീവിതവും ഏകപങ്കാളികളെന്ന രീതിയേയും ആരാധിക്കുന്ന ഒരു രാജ്യമാണ് ഇന്ത്യ. എന്നാൽ, ആപ്പിൽ സബ്സ്ക്രൈബർമാർ വർധിക്കുന്നുണ്ട്. 2022 -ൽ മാത്രം ഞങ്ങൾക്ക് +18 ശതമാനം പുതിയ ഉപയോക്താക്കളെ ലഭിച്ചു. 2021 ഡിസംബറിലെ കണക്ക് നോക്കിയാൽ അത് 1.7 ദശലക്ഷത്തിൽ നിന്ന് +2 ദശലക്ഷമായി വർദ്ധിച്ചു” എന്ന് ​ഗ്ലീഡന്റെ ഇന്ത്യയിലെ കൺട്രി മാനേജർ സിബിൽ ഷിഡെൽ പറഞ്ഞു.

തങ്ങളുടെ സബ്സ്ക്രൈബർമാരിൽ ഏറിയ പങ്കും ധനിക കുടുംബത്തിൽ നിന്നും ഉള്ളവരാണ് എന്നും ​ഗ്ലീഡൻ പറയുന്നു. മിക്കവാറും ആളുകൾ എഞ്ചിനീയർമാർ, ബിസിനസുകാർ, ഡോക്ടർമാർ, കൺസൾട്ടന്റുമാർ തുടങ്ങിയവരൊക്കെയാണ്. മിക്കവാറും പുരുഷന്മാർ 30 -കളിലുള്ളവരും സ്ത്രീകൾ 26 മുതൽ അങ്ങോട്ടുള്ളവരുമാണ് എന്നും കമ്പനി പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here