അഹമ്മദാബാദ്: ഗുജറാത്തിലെ ഉത്തരായന ആഘോഷത്തിനിടെ നാലുകുട്ടികള്‍ ഉള്‍പ്പടെ പതിനൊന്നുപേര്‍ മരിച്ചു. പട്ടത്തിന്റെ നൂല് കഴുത്തില്‍ കുരുങ്ങിയും കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണുമാണ് പതിനൊന്നു പേര്‍ മരിച്ചതെന്ന് പൊലീസ് പറഞ്ഞു.
അടിയന്തര ആംബുലന്‍സ് സേവനം ആവശ്യപ്പെട്ട് ശനി, ഞായര്‍ ദിവസങ്ങളില്‍ 7000ത്തിലധികം കോളുകള്‍ ലഭിച്ചതായും പൊലീസ് പറഞ്ഞു. പട്ടത്തിന്റെ നൂല് കഴുത്തില്‍ കുരുങ്ങിയും കെട്ടിടത്തിന് മുകളില്‍ നിന്ന് പട്ടത്തിന്റെ നൂല്‍ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ വീണാണ് പതിനൊന്ന് പേര്‍ മരിച്ചതെന്ന് പൊലീസ് പറഞ്ഞു.
രണ്ട് ദിവസങ്ങളിലായി നൂറോളം പേര്‍ക്ക് പട്ടത്തിന്റെ നൂല് കഴുത്തില്‍ കുരുങ്ങി പരിക്കേറ്റു, 34 ഓളം പേര്‍ പട്ടം പറത്തുന്നതിനിടെ കെട്ടിടത്തില്‍ വീണതുള്‍പ്പടെ പട്ടം പിടിക്കുന്നതിനിടെ 820ലധികം അപകടങ്ങള്‍ ഉണ്ടായതായി പൊലീസ് പറഞ്ഞു. മൂന്ന് വയസുകാരി കൃഷ്ണ താക്കൂര്‍, രിസാഭ് വര്‍മ (6), കീര്‍ത്തി യാദവ് (2.5), 8 വയസ്സുള്ള ആണ്‍കുട്ടി എന്നിവരാണ് നൂല്‍ കഴുത്തില്‍ കുരുങ്ങി മരിച്ചതെന്ന് പൊലീസ് അറിയിച്ചു. സമൃദ്ധിയുടെ വരവറിയിച്ച് നടത്തുന്ന ആഘോഷമാണ് ഉത്തരായനം.