പ്രശ്‌നകലുഷിതമായ അഫ്ഗാനിൽ നിന്നും പുറത്തുവരുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. തന്റെ കുടുംബത്തെ സഹായിക്കാനായി പേനകൾ വിൽക്കുന്ന കൊച്ചു പെൺകുട്ടിയാണ് വീഡിയോയിലെ താരം. നഹീറ സിയാറ എന്ന അഭിഭാഷകയാണ് ട്വിറ്ററിൽ വീഡിയോ പങ്കുവെച്ചത്. സൈനബ് എന്നാണ് പെൺകുട്ടിയുടെ പേര്
പേനകൾ വിൽക്കുന്ന കുട്ടിയുടെ അടുത്തേക്ക് കാറിലെത്തുന്ന ഒരു യുവതി പേന്ക്ക് വില എത്രയാണെന്ന് ചോദിക്കുന്നു. 20 സെന്റ് എന്ന് സൈനബ് മറുപടി പറയുന്നു. ഞാൻ ഇത് മുഴുവൻ വാങ്ങിയാലോ യുവതി ചോദിക്കുമ്പോൾ സൈനബയുടെ നിറഞ്ഞ ചിരി. പിന്നീട് ഓരോ നോട്ടുകളായി പെൺകുട്ടിക്ക് നൽകുന്നു.
Little Afghan girl in Kabul selling pens to support her family “ if I bought them all would you be happy?” She smiled and said yes #Afghanistan pic.twitter.com/KxqNl4HAc4
— Nahira ziaye (@Nahiraziaye) January 10, 2023
വളരെ സന്തോഷത്തോടെ ‘നിങ്ങൾ എനിക്ക് ഒരുപട് പണം നൽകി’യെന്ന് സൈനബ പറയുന്നു. ശേഷം യുവതിയെ നോക്കി പുഞ്ചിരിച്ച് അവൾ തെരുവിലേക്ക് ഓടിയകലുന്നു. 6.4 ലക്ഷം ആളുകളാണ് ഇതിനോടകം ട്വിറ്ററിൽ വീഡിയോ കണ്ടത്. 8000 ലധികം കമന്റുകളും വീഡിയോക്ക് ലഭിച്ചു.
മഹനാസ് സഫി എന്ന ഇൻസ്റ്റഗ്രാം പേജിലാണ് വീഡിയോ ആദ്യമായി പ്രത്യക്ഷപ്പെട്ടതെന്നാണ് ട്വറ്ററിലെ കമന്റുകളിൽ പറയുന്നത്. പെൺകുട്ടിയെ പ്രകീർത്തിച്ച് ഒട്ടേറെയാളുകളാണ് കമന്റുകളുമായെത്തിയത്.