കഞ്ചാവ് ഉപയോഗം; മംഗളൂരുവിൽ രണ്ട്‌ ഡോക്ടർമാർ കൂടി അറസ്റ്റിൽ

0
163

മംഗളൂരു : ഇടനിലക്കാരൻ വഴി കഞ്ചാവ് വാങ്ങി സ്ഥിരമായി ഉപയോഗിക്കുന്ന മെഡിക്കൽ മേഖലയിലെ രണ്ടുപേർ കൂടി അറസ്റ്റിൽ. മെഡിക്കൽ വിദ്യാർഥികളിലും ഡോക്ടർമാരിലും കഞ്ചാവ് ഉപയോഗം കണ്ടെത്തിയതിനെത്തുടർന്ന് മെഡിക്കൽ കോളേജുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് രണ്ട് ഡോക്ടർമാരെ കൂടി വെള്ളിയാഴ്ച പോലീസ് അറസ്റ്റുചെയ്തത്. അനസ്തേഷ്യയിൽ ബിരുദാനന്തര ബിരുദ വിദ്യാർഥിയായ ആന്ധ്രപ്രദേശ് സ്വദേശി ഡോ. രാഘവേന്ദ്ര ഡാറ്റ (28), ജനറൽ മെഡിസിനിൽ എം.ഡി. വിദ്യാർഥിയായ െബംഗളൂരു സ്വദേശി ഡോ. ബാലാജി (29) എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ മൊത്തം അറസ്റ്റിലായവരുടെ എണ്ണം 15 ആയി.

ജനുവരി എട്ടിനാണ് കേസിലെ ആദ്യത്തെ അറസ്റ്റ് നടന്നത്. ലണ്ടനിൽനിന്ന് പഠിക്കാനായി മംഗളൂരുവിൽ വന്ന കിഷോരിലാൽ റാംജിയെയാണ് കഞ്ചാവ് വില്പനയ്ക്കിടെ പോലീസ് അറസ്റ്റുചെയ്തത്. തുടർന്ന് ഇയാളുടെ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ബാക്കി 14 പേരെയും പോലീസ് അറസ്റ്റുചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here