ലോകകപ്പ് ഫുട്ബോൾ പോരാട്ടത്തിന് ശേഷം അറബ് മണ്ണിൽ മറ്റൊരു സൂപ്പർ പോരാട്ടത്തിന് അരങ്ങൊഴുങ്ങുകയാണ്. ഇത്തവണ സൗദി അറേബ്യയാണ് വേദി.
ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ കാത്തിരുന്ന് കാണുന്ന മത്സരം എന്ന ഖ്യാതിയുള്ള എൽ ക്ലാസിക്കോ മത്സരമാണ് ജനുവരി 16ന് കിങ് ഫഹദ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ വെച്ച് നടത്തപ്പെടുന്നത്.
എന്നാൽ ലാ ലിഗയിലെ എൽ ക്ലാസിക്കോക്ക് പുറമെയുള്ള മത്സരം എന്ന നിലയിലാണ് റയലും ബാഴ്സലോണയും തമ്മിലുള്ള ഈ മത്സരത്തിന് പ്രസക്തി വർധിക്കുന്നത്.
സൂപ്പർ കോപ്പ ഫൈനലിലാണ് റയലും ബാഴ്സയും സൗദിയുടെ മണ്ണിൽ പരസ്പരം ഏറ്റുമുട്ടുന്നത്. ലാലിഗയിലെയും കോപ്പാ ഡെ ൽ റേയ്ലെയിലെയും ജേതാക്കളും റണ്ണർ അപ്പുമായ നാല് ടീമുകളാണ് സൂപ്പർ കോപ്പയിൽ പരസ്പരം ഏറ്റുമുട്ടുക.
വലൻസിയയെ തോൽപിച്ച് റയലും റയൽ ബെറ്റിസിനെ തോൽപ്പിച്ച് ബാഴ്സയും ഫൈനലിലെത്തിയതോടെയാണ് ലാ ലിഗക്ക് പുറമേ മറ്റൊരു എൽ ക്ലാസിക്കോ പോരാട്ടത്തിന് കൂടി അരങ്ങൊഴുങ്ങുന്നത്.
ജനുവരി 16ന് നടക്കുന്ന മത്സരത്തിനുള്ള ടിക്കറ്റുകൾ ഇതിനോടകം തന്നെ വിറ്റു പോയിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. കൂടാതെ മാഡ്രിഡിൽ നിന്നും ബാഴ്സലോണ നഗരത്തിൽ നിന്നും ധാരാളം ട്രാവലിങ് ഫാൻസ് മത്സരം കാണാനായി സൗദിയിലേക്ക് എത്തിച്ചേരുമെന്നും വാർത്തകൾ പുറത്ത് വരുന്നുണ്ട്.