ബന്തിയോട്: ഹേരൂരില്‍ പട്ടാപ്പകല്‍ വീടിന്റെ വാതില്‍ തകര്‍ത്ത് തുറന്ന് 11 പവന് സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന കേസിലെ പ്രതിയെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. ഹേരൂരിലെ യക്ഷിതി(23)നെയാണ് കുമ്പള അഡി.എസ്.ഐ രതീഷും സംഘവും അറസ്റ്റ് ചെയ്തത്. പത്ത് ദിവസം മുമ്പ് ഹേരൂര്‍ കണ്ടറപ്പാടിയിലെ ആനന്ദന്റെ വീട്ടില്‍ കവര്‍ച്ച നടത്തിയ കേസിലാണ് അറസ്റ്റ്. ആനന്ദനും ഭാര്യയും രാവിലെ വീട് പൂട്ടി സമീപത്തെ ക്ഷേത്രത്തിലെ ഉത്സവത്തിന് പോയ നേരത്തായിരുന്നു കവര്‍ച്ച. വീട്ടുകാര്‍ ഉച്ചയോടെ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ വീടിന്റെ പിറക് വശത്തെ വാതില്‍ തകര്‍ത്ത നിലയില്‍ കാണുകയും അലമാരയിലെ സ്വര്‍ണ്ണാഭരങ്ങള്‍ കവര്‍ന്നതായി അറിയുകയുമായിരുന്നു. സമീപത്തെ ചന്ദ്രന്റെ വീടിന്റെ ജനല്‍ ഗ്ലാസ് തകര്‍ത്തും കവര്‍ച്ചാശ്രമം നടന്നിരുന്നു.
Home Latest news ഹേരൂരില്‍ വീടിന്റെ വാതില്‍ പൂട്ട് തകര്‍ത്ത് സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന കേസിലെ പ്രതി അറസ്റ്റില്‍