ഉപ്പളയിൽ ഹോട്ടലുകളിൽ പരിശോധന; പഴകിയ ഭക്ഷണം പിടിച്ചെടുത്തു

0
253

ഉപ്പള : ഹെൽത്തി കേരളയുടെ ഭാഗമായി മംഗൽപ്പാടി താലൂക്ക് ആസ്പത്രി ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഹോട്ടലുകളിൽ പരിശോധന നടത്തി. ഉപ്പള കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ വിവിധ ഹോട്ടലുകളിൽനിന്ന് പഴകിയ ഭക്ഷണം കണ്ടെടുത്ത് നശിപ്പിച്ചു. വൃത്തിഹീനമായി കണ്ടെത്തിയ ഹോട്ടലുകൾക്ക് നോട്ടീസ് നൽകി. ഹെൽത്ത്‌ ഇൻസ്‌പെക്ടർ ഹരീഷ്, ഒ. ഹരീഷ്, എം. സുരേന്ദ്രൻ എന്നിവർ നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here