പൊലീസും എക്സൈസും വല‌‍‌‍‌‍ഞ്ഞു; ലഹരി ഉറവിടം ക‌‌​​​​​​ണ്ടെത്താൻ തീവ്രവാദ വിരുദ്ധ സേന

0
112

തിരുവനന്തപുരം∙ പിടിച്ചെടുക്കുന്ന ന്യൂജെൻ ലഹരിവസ്തുക്കളുടെ ഉറവിടം കണ്ടെത്താനാകാതെ പൊലീസും എക്സൈസും വലഞ്ഞതോടെ ലഹരി ഉറവിടം കണ്ടെത്താൻ തീവ്രവാദ വിരുദ്ധ സ്ക്വാഡിനെ (എടിഎസ്) ആഭ്യന്തര വകുപ്പ് ചുമതലപ്പെടുത്തി. പിടികൂടുന്ന ലഹരിയുടെ അളവ് വർധിക്കുന്നതോ കടത്തിയവരുടെ മുൻകാല കുറ്റകൃത്യങ്ങൾ ദുരൂഹവുമാവുകയോ ചെയ്യുന്ന കേസുകളാണ് തീവ്രവാദ വിരുദ്ധ സ്ക്വാഡിനെ ഏൽപിക്കുന്നത്.

എക്സൈസും പൊലീസും പിടികൂടുന്ന കഞ്ചാവിന്റെ പോലും ഉറവിട അന്വേഷണം ചെറുകിടവിൽപനക്കാരിൽ ഒതുങ്ങുകയാണ്. ജാമ്യം കിട്ടി പുറത്തിറങ്ങിയാൽ പഴയ ഉറവിടങ്ങളിൽ നിന്നു കഞ്ചാവ് വാങ്ങി വീണ്ടും വിൽപന തുടരും.

രാജ്യാന്തര ലഹരിമാഫിയ സംഘത്തിലെ പ്രധാനി 17 കിലോ ഹ‌ഷീഷ് ഓയിൽ വാങ്ങാൻ കേരളത്തിലെത്തിയപ്പോൾ പിടിയിലായതാണ് കേന്ദ്ര ഏജൻസികളെയും സംസ്ഥാന സർക്കാരിനെയും ഞെട്ടിച്ചത്. കഞ്ചാവ് എത്തിച്ച് അതിൽനിന്നു ഹ‌‌‌ഷീഷ് ഓയിൽ ഉണ്ടാക്കുന്നവരും കേരളത്തിൽ സജീവമാണ്. എംഡിഎംഎ ഉണ്ടാക്കുന്ന കെമിക്കൽ ലാബുകൾ മറ്റു സംസ്ഥാനങ്ങളിൽ നിന്നു കേരളത്തിലേക്കും ചില ഗ്രൂപ്പുകൾ സ്ഥാപിച്ചെന്ന വിവരവും ഇന്റലിജൻസ് കൈമാറിയിട്ടുണ്ട്. ഹഷീഷ് ഓയിൽ കേരളത്തിൽ ഉണ്ടാക്കി രാജ്യാന്തര മാർക്കറ്റിലെത്തിക്കുന്നവരും സജീവമാണിപ്പോൾ.

ആഫ്രിക്കൻ രാജ്യങ്ങളിൽനിന്ന് ഗോവ വഴിയും പഞ്ചാബ് അതിർത്തികടന്നുമാണ് രാസലഹരി വസ്തുക്കൾ കൂടുതലും എത്തുന്നത്. ഹൈദരാബാദ്, ഡൽഹി, ഗുജറാത്ത് എന്നിവിടങ്ങളിലെ അനധികൃത ഫാർമസ്യൂട്ടിക്കൽ കമ്പനികളിൽ നിന്ന്, നഷ്ടത്തിൽ പ്രവർത്തിക്കുന്ന ചില കമ്പനികൾ മരുന്നുവിപണനത്തിന്റെ മറവിൽ ലഹരിമരുന്ന് കേരളത്തിലെത്തിക്കുന്നുവെന്നതിന്റെ തെളിവുകളും എടിഎസിന് ലഭിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here