ഉപ്പള: ഹജ്ജ് കര്‍മ്മത്തിന് യാത്ര തിരിക്കുന്ന മഞ്ചേശ്വരം മണ്ഡലം പരിധി യിലെ ഹാജിമാര്‍ക്കുള്ള യാത്രയയപ്പും ഹജ്ജാജി സംഗമവും പഠന ക്ലാസ്സും മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ 30-ന് (ബുധന്‍) രാവിലെ 9:30ന് ബേക്കൂര്‍ ബോളാര്‍ കോംപൗണ്ടില്‍ നടക്കും. മുസ്ലിം ലീഗ് ജില്ല പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി ഉത്ഘാടനം ചെയ്യും.ജില്ല ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ റഹ്‌മാന്‍, എ കെ എം അഷ്‌റഫ് എം എല്‍ എ, എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ തുടങ്ങിയവര്‍ സംബന്ധിക്കും. ഖലീല്‍ ഹുദവി ക്ലാസ് എടുക്കുമെന്ന് പ്രസിഡന്റ് അസീസ് മരിക്കെ, ജനസെക്ര. എ കെ ആരിഫ്, ട്രഷറര്‍ സയ്യിദ് യുകെ സൈഫുള്ള തങ്ങള്‍ അറിയിച്ചു.