തനിക്കെതിരെ യുഎയില്‍ നിന്നും വധഭീഷണി ഉണ്ടായെന്ന പരാതിയുമായി കോണ്‍ഗ്രസ് വക്താവ് സന്ദീപ് വാര്യര്‍. വാട്‌സ്ആപ്പ് വഴി യുഎഇ നമ്പറില്‍ നിന്നാണ് സന്ദേശം ലഭിച്ചതെന്ന് അദേഹം പറഞ്ഞു. സംഭവത്തില്‍ ജില്ലാ പൊലീസ് മേധാവിക്ക് സന്ദീപ് വാര്യര്‍ പരാതി നല്‍കി. ഇക്കാര്യം വ്യക്തമാക്കി അദേഹം ഫേസ്ബുക്കില്‍ പോസ്റ്റിട്ടുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
വാട്‌സാപ്പില്‍ യുഎഇ നമ്പറില്‍ നിന്നും ലഭിച്ച വധഭീഷണി സന്ദേശം സംബന്ധിച്ച പരാതി പാലക്കാട് എസ്പിക്ക് നല്‍കി. വോയിസ് മെസ്സേജില്‍ മുസ്ലിം സമുദായത്തെയും പാണക്കാട് തങ്ങള്‍ കുടുംബത്തെയും നിന്ദ്യമായ ഭാഷയില്‍ ആക്ഷേപിക്കുന്നുണ്ട്.
കഴിഞ്ഞ രണ്ടുമൂന്നു മാസങ്ങള്‍ക്കിടയില്‍ എന്റെ സാമൂഹിക മാധ്യമ പോസ്റ്റുകള്‍ക്ക് കീഴില്‍ അസഭ്യവര്‍ഷം നടത്തുകയും മതവിദ്വേഷവും വര്‍ഗീയതയും ഉള്‍പ്പെട്ട കമന്റുകള്‍ ചെയ്യുകയും ചെയ്ത വ്യക്തികള്‍ക്കെതിരെ അടുത്ത ദിവസങ്ങളില്‍ നിയമ നടപടി സ്വീകരിക്കും.
പാലക്കാട് എസ്പിക്ക് നല്‍കിയ പരാതി…
സര്‍ മുകളില്‍ നല്‍കിയിരിക്കുന്ന വോയിസ് മെസ്സേജുകള്‍ എനിക്ക് +971 55 426 0418 എന്ന യുഎഇ നമ്പറില്‍ നിന്ന് ഇന്ന് രാത്രി ലഭിച്ചതാണ്. ഇതിലെ രണ്ടാമത്തെ മെസ്സേജില്‍ നിന്നെ കയ്യില്‍ കിട്ടിക്കഴിഞ്ഞാല്‍ വേറെ രീതിയില്‍ കാണും എന്ന് ഭീഷണിപ്പെടുത്തുന്നുണ്ട്. ഇത് വധഭീഷണിയാണ്. മാത്രമല്ല പാണക്കാട് കുടുംബത്തെയും മുസ്ലിം മത വിഭാഗങ്ങളെയും അവഹേളിക്കുന്ന തരത്തിലും ഈ വോയിസ് മെസ്സേജില്‍ പരാമര്‍ശങ്ങള്‍ ഉണ്ട്. അന്വേഷിച്ച് വേണ്ട നടപടി സ്വീകരിക്കണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു.
വിശ്വസ്തതയോടെ,
സന്ദീപ് വാര്യര്‍
കെപിസിസി വക്താവ്
ദീപ്തി
ചെത്തല്ലൂര്‍ പോസ്റ്റ്
മണ്ണാര്‍ക്കാട് പാലക്കാട്