സിതാംഗോളി: ഭാസ്‌ക്കര കുമ്പളയുടെ സ്മരണാർത്ഥം ഡി.വൈ.എഫ്.ഐ പുത്തിഗെ ബാഡൂരിൽ സംഘടിപ്പിച്ച കബഡി കളിക്കിടെ സംഘടകർ തന്നെ ക്ഷണ പ്രകാരം കളിക്കെത്തിയ താരങ്ങളെ ക്രൂരമായി അക്രമിച്ചത് അപലപനീയവും വിളിച്ചുവരുത്തി രാഷ്ട്രീയ വേർതിരിവിന്റെ പേരിലുള്ള അക്രമം മഹത്തായ കബഡി പാരമ്പര്യത്തിന് തന്നെ നാണക്കേടാണെന്നും മുസ്ലിം ലീഗ് പുത്തിഗെ പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികൾ ആരോപിച്ചു.
കാസറഗോഡ് ജില്ലയിൽ പ്രത്യേകിച്ച് മഞ്ചേശ്വരത്തും കബഡി മത്സരങ്ങൾ ആവേശമായാണ് കബഡി പ്രേമികൾ കാണുന്നത്. ഇവിടെ പലവിധ രാഷ്ട്രീയ,മത,സാംസ്കാരിക ചായിവുള്ള ടീമുകൾ എത്തുന്നതും ആവേശ്വജ്ജലമായ മത്സരങ്ങളും സർവ്വ സാധാരണമാണ്. മത്സരിക്കുന്ന ടീമുകൾ തമ്മിൽ ചെറിയ ആസ്വരസ്യങ്ങളും പതിവാണ്. കഴിഞ്ഞ ദിവസം ബാടൂരിൽ നടന്ന കബഡിക്കിടെ സംസ്ഥാന കബഡി ടീം ക്യാപ്റ്റൻ മൻസൂർ അടക്കമുള്ള യൂത്ത് ലീഗ് പ്രവർത്തകർ പങ്കാളിയായ ടീമായ ബ്രദേഴ്സ് കന്തൽ ടീമും മറ്റൊരു ടീമും കളിക്കിടെ വാക്ക് തർക്കം ഉണ്ടായപ്പോൾ മുൻ വൈര്യാഗം വെച്ചുപുലർത്തിയ സംഘാടകരായ ഡി.വൈ.എഫ്.ഐ പ്രവർത്തകർ അവരുടെ തന്നെ ക്ഷണം സ്വീകരിച്ചെത്തിയ കബഡി താരങ്ങളെ കൂട്ടമായി മാരകയുധങ്ങളുമായി ആക്രമിക്കുന്നത് തുളുനാടൻ കബഡി കളിക്കളത്തിൽ കേട്ടുകേൾവിയില്ലാത്തതാണെന്നും ആക്രമികൾക്കെതിരെ പോലീസ് ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും സംഘടകർക്കെതിരെ ഇത്തരം മത്സരംങ്ങളിൽ നിന്ന് വിലക്കാൻ കബഡി അസോസിയേഷൻ നടപടികൾ എടുക്കണമെന്നും മുസ്ലിം ലീഗ് പുത്തിഗെ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് പി. അബ്ദുല്ല കണ്ടത്തിൽ, ജനറൽ സെക്രട്ടറി ഇ.കെ.മുഹമ്മദ് കുഞ്ഞി, ട്രഷറർ റഫീക്ക് കണ്ണൂർ എന്നിവർ അറിയിച്ചു.