അക്രമികളുടെ മതം അക്രമത്തിന്‍റേത് മാത്രം, യഥാർത്ഥ മതവുമായി അതിന് ഒരു ബന്ധവും ഇല്ല: പാണക്കാട് സാദിഖലി തങ്ങള്‍

0
13

മലപ്പുറം: പഹല്‍ ഗാം ഭീകരാക്രമണത്തെ അപലപിച്ച് പാണക്കാട് സാദിഖലി തങ്ങൾ.രാജ്യത്തിന്‍റെ സമാധാനത്തിന് അക്രമത്തിലൂടെ ഭംഗം വന്നിരിക്കുന്നു .ഭീകരവാദം ഒന്നിനും ഒരു പരിഹാരമല്ല.അക്രമം ആവർത്തിക്കാതിരിക്കാൻ കേന്ദ്രം കാശ്മീരി ജനതക്കുള്ള സുരക്ഷ ശക്തിപ്പെടുത്തണം.കാശ്മീരിൽ കുരുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാൻ സംസ്ഥാന സർക്കാർ ഇടപെടണം.മതവും ഭീകരവാദവും തമ്മിൽ ഒരു ബന്ധവും ഇല്ല..മതങ്ങൾ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നില്ല.അക്രമകാരികളുടെ മതം അക്രമത്തിന്‍റേത് മാത്രം.യഥാർത്ഥ മതങ്ങളുമായി അതിന് ഒരു ബന്ധവും ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here