മലപ്പുറം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ്റെ വിവാദ പ്രസംഗത്തിൽ കേസെടുക്കാൻ സാധിക്കില്ലെന്ന് പൊലീസിന് നിയമപദേശം ലഭിച്ചു. മലപ്പുറം ചുങ്കത്തറയിൽ നടത്തിയ വിവാദ പ്രസംഗത്തിലാണ് പൊലീസ് നിയമോപദേശം തേടിയത്. വെള്ളാപ്പള്ളി നടേശൻ ഏതു വിഭാഗത്തെയാണ് ആക്ഷേപിച്ചതെന്ന് പ്രസംഗത്തിൽ വ്യക്തതയില്ലെന്നതാണ് കേസെടുക്കാൻ സാധിക്കില്ലെന്നതിന് കാരണമായി ലഭിച്ച നിയമോപദേശം. വെള്ളാപ്പള്ളിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മലപ്പുറം ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ പലയിടത്തായി പരാതികൾ ലഭിച്ചിരുന്നു. 8 പരാതികൾ ലഭിച്ച എടക്കര പൊലീസിലാണ് നിയമോപദേശം തേടിയത്.