ഉപ്പള ∙ ദേശീയപാത വികസനത്തിന്റെ ഭാഗമായി ഉപ്പളയിൽ നിർമിച്ച 210 മീറ്റർ മേൽപാലം ഗതാഗതത്തിന് തുറന്ന് കൊടുത്തു. ഇതോടെ ഉപ്പളയിൽ 3 വർഷമായി നാട്ടുകാരും വ്യാപാരികളും യാത്രക്കാരും അനുഭവിച്ചിരുന്ന ദുരിതത്തിന് ശാശ്വത പരിഹാരമായി. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2ന് പാലം തുറന്ന് കൊടുത്ത് വാഹനങ്ങൾ കടത്തിവിട്ടു. 210 മീറ്റർ പാലം 44 തൂണുകൾ സ്ഥാപിച്ചാണ് പണിതിരിക്കുന്നത്. വിമാനത്താവളത്തിലേക്കും ആശുപത്രിയിലേക്കുമുള്ള വാഹനങ്ങൾ ഉപ്പള ടൗൺ കടന്ന് പോകാൻ നേരത്തേ ഏറെ സമയം കാത്തുനിൽക്കേണ്ടി വന്നിരുന്നു.