ഒരു നമ്പറിന് മാത്രം 19 കോടി രൂപ, ഫാന്‍സി നമ്പര്‍ ലേലത്തിലൂടെ 230 കോടിയിലധികം നേടി ദുബായ് ആര്‍ടിഐ

0
7

ദുബായ്: വാഹന നമ്പര്‍പ്ലേറ്റ് ലേലത്തിലൂടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുക നേടി ദുബായ്റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ). ഗ്രാന്‍ഡ് ഹയാത്ത് ദുബായില്‍ ശനിയാഴ്ച നടന്ന 118-ാം ലേലത്തിലാണ് 9.88 കോടി ദിര്‍ഹമെന്ന സര്‍വകാല റെക്കോഡ് സ്ഥാപിച്ചത്.

സിസി 22-83.5 ലക്ഷം ദിര്‍ഹം, ബിബി 20- 75.2 ലക്ഷം ദിര്‍ഹം, ബിബി 19- 66.8 ലക്ഷം ദിര്‍ഹം, എഎ 707- 33.1 ലക്ഷം ദിര്‍ഹം, എഎ 222- 33 ലക്ഷം ദിര്‍ഹം എന്നിങ്ങനെയാണ് പ്രധാനപ്പെട്ട നമ്പര്‍ പ്ലേറ്റുകളുടെ ലേലത്തുകകള്‍. എഎ, ബിബി, സിസി, ഐ, ജെ, ഒ, പി, ടി, യു, വി, ഡബ്ല്യൂ, എക്‌സ്, വൈ, ഇസഡ് എന്നീ കോഡുകളിലായി രണ്ട്, മുതല്‍ അഞ്ച് അക്കങ്ങള്‍ വരെയുള്ള 90 നമ്പര്‍ പ്ലേറ്റുകളായിരുന്നു ലേലത്തിലുണ്ടായിരുന്നത്.

ലേലം നടത്തിപ്പിലെ സുതാര്യതയെയാണ് നേട്ടം സൂചിപ്പിക്കുന്നത്. വാഹനഉടമകള്‍ക്ക് ഇഷ്ടമുള്ള നമ്പര്‍പ്ലേറ്റുകള്‍ സ്വന്തമാക്കുന്നതിന് മികച്ച അവസരമാണ് ലേലത്തിലൂടെ ആര്‍ടിഎ ഒരുക്കുന്നത്.

ലേലത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ആര്‍ടിഎയുടെ ഔദ്യോഗിക വെബ്‌സൈറ്റ്, ഉംറമൂല്‍, ദേര, അല്‍ ബര്‍ഷ, എന്നിവിടങ്ങളിലെ ഉപഭോക്തൃകേന്ദ്രങ്ങള്‍ എന്നിവ മുഖേന രജിസ്‌ട്രേഷന്‍ നടത്തുന്നതിന് ആവശ്യമായ സൗകര്യങ്ങളും ഒരുക്കിയിരുന്നു.

നമ്പര്‍പ്ലേറ്റുകളുടെ വില്‍പ്പനയ്ക്ക് അഞ്ച് ശതമാനം വാറ്റ് ബാധകമാണ്. പങ്കെടുക്കുന്നവര്‍ക്ക് ദുബായില്‍ ട്രാഫിക് ഫയല്‍ ഉണ്ടായിരിക്കണമെന്നും കൂടാതെ 25,000 ദിര്‍ഹത്തിന്റെ സെക്യൂരിറ്റി ചെക്ക് അതോറിറ്റിയില്‍ നിക്ഷേപിക്കണമെന്നും നിബന്ധനയുണ്ട്. വെബ്സൈറ്റ്, മൊബൈല്‍ ആപ്പ്, ക്രെഡിറ്റ് കാര്‍ഡ് എന്നിവയിലൂടെയാണ് പേയ്മെന്റുകള്‍ സ്വീകരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here