ആധാര്‍ ഇനി മുതല്‍ വേറെ ലെവല്‍. വിവിധ ആവശ്യങ്ങള്‍ക്കായി ഇനി മുതല്‍ ഉപയോക്താക്കള്‍ വിരലടയാളവും സ്‌കാനിംഗും വേണ്ട. ഫേസ് ഐഡി ഓതന്റിക്കേഷനുള്ള പുതിയ ആധാര്‍ ആപ്പ് പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍. ഉപയോക്താക്കള്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഫേസ് സ്‌കാന്‍ ഉപയോഗിച്ച് ഓതന്റിക്കേഷന്‍ നടത്താന്‍ കഴിയുന്നതാണ് പുതിയ ആപ്പ്.
സാധാരണയായി വിവിധ ആവശ്യങ്ങള്‍ക്കായി ആധാര്‍ കാര്‍ഡിന്റെ ഒറിജിനലോ പകര്‍പ്പോ കൈയില്‍ കരുതിയിരുന്ന സ്ഥാനത്താണ് ആപ്പ് ഇടം പിടിച്ചിരിക്കുന്നത്. ഇതോടെ ഒറിജിനല്‍ ആധാര്‍ കാര്‍ഡോ അതിന്റെ പകര്‍പ്പോ ഇനി കൈയില്‍ കരുതേണ്ട. ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനായി ഒറിജിനല്‍ ആധാര്‍ കാര്‍ഡോ,ഫോട്ടോകോപ്പിയോ നല്‍കേണ്ടതില്ല.
ഇവയ്ക്ക് പകരം ഉപയോക്താക്കള്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഫേസ് സ്‌കാന്‍ ഉപയോഗിച്ച് ഓതന്റിക്കേഷന്‍ നടത്താന്‍ കഴിയും. ബാങ്കിങ് ആവശ്യങ്ങള്‍,സിം കാര്‍ഡ് ആക്ടിവേഷന്‍,തിരിച്ചറിയല്‍ പരിശോധ എന്നിവയ്ക്കായി ഇനി വേഗത്തില്‍ ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ വഴി ആധാര്‍ വിവരങ്ങള്‍ നല്‍കാനാകും.
സ്വകാര്യതും സുരക്ഷയും ഒന്നിച്ച് ഉറപ്പാക്കുന്നതിനോടൊപ്പം ഐഡന്റിറ്റി വെരിഫിക്കേഷന്‍ എളുപ്പമാക്കുക എന്നത് കൂടി ഇത് ലക്ഷ്യമിട്ടാണ് ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. ഈ പുതിയ ആധാര്‍ ഫേസ് ഐഡി ഓതന്റിക്കേഷന്‍ ഫീച്ചര്‍ ഉപയോഗിക്കാനായി ഉപയോക്താക്കള്‍ ആധാര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുകയോ, നിലവില്‍ ആപ്പ് ഉപയോഗിക്കുന്നവര്‍ അപ്‌ഡേറ്റ് ചെയ്യുകയോ ചെയ്യണം.
പിന്നീടുള്ള രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാകുമ്പോള്‍ ആപ്പ് വഴി നമ്മുടെ ചിത്രം എടുക്കുകയും ഐഡന്റിറ്റി സ്ഥിരീകരിക്കുന്നതിനായി ആധാര്‍ ഡാറ്റാബേസ് പരിശോധിക്കുകയും ചെയ്യും. ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമാക്കാന്‍ കൂടിയാണ് ഈ പ്രോസസ്സ് .കൂടാതെ ഇലക്ട്രോണിക് ആധാര്‍ കാര്‍ഡില്‍ വെരിഫിക്കേഷന്‍ ചെയ്യാനായി ക്യുആര്‍ കോഡും ഇതിലുണ്ട്.