ഉപ്പള: മഞ്ചേശ്വരത്തെ ബാഡ്മിന്റണ്‍ പ്രേമികള്‍ക്ക് ആവേശം പകര്‍ന്ന് അത്യാധുനിക സജ്ജീകരണങ്ങളോട് കൂടിയ പ്ലേ ഓഫ് മൾട്ടി യൂട്ടിലിറ്റി ബാഡ്മിന്റൺ കോർട്ട് പ്രവർത്തനം ആരംഭിച്ചു. ആധുനിക സജ്ജീകരണങ്ങളോടെ നാല് കോര്‍ട്ടുകള്‍ ആണ് ഒരുക്കിയിട്ടുള്ളത്. അന്തര്‍ദേശീയ നിലവാരത്തിലുള്ള, പരിക്കുകള്‍ ഏല്‍ക്കാന്‍ സാധ്യതയില്ലാത്ത പ്രതലമാണ് കോര്‍ട്ടിന് ഉള്ളത്. ഒരുപാട് നല്ല പദ്ധതികൾ ആരംഭിച്ച പ്ലേയ് ഓഫ് തന്നെയാണ് ഈ ബാഡ്മിൻ്റൺ കോർട്ടും നിർമ്മിച്ചിട്ടുള്ളത്. മാനേജിങ് പാർട്ണർ അബ്ദുൽ ലത്തീഫ് ഉപ്പള ഗേറ്റ്, മഞ്ചേശ്വരം എം.എൽ.എ എ.കെ.എം അഷ്‌റഫ്, കണ്ണൂർ റൂറൽ അഡിഷണൽ സുപ്പീരിന്റെണ്ടെന്റ് ടി.പി രഞ്ജിത്ത്, മഞ്ചേശ്വരം എസ്.എച്ച്.ഒ അനൂപ് കുമാർ, കുമ്പള എസ്.എച്ച്.ഒ കെ.പി വിനോദ് കുമാർ, കാസറകോട് ജില്ലാ പഞ്ചായത്ത് അംഗം റഹ്‌മാൻ ഗോൾഡൻ തുടങ്ങിയവർ മുഖ്യാതിഥികളായി
ബാഡ്മിന്റൺ കോർട്ട് ഉദ്ഘാടനത്തോട് അനുബന്ധിച്ച് അണ്ടർ18 പ്ലേയ് ഓഫ് കപ്പ് ഫുട്ബോൾ ടൂർണമെന്റും സംഘടിപ്പിച്ചു.
2021-ൽ കർണാടകയിൽ തുടങ്ങേണ്ടിയിരുന്ന ഈ പദ്ധതി മഞ്ചേശ്വരത്തെ കായിക പ്രവർത്തനങ്ങൾ മെച്ചപ്പെടുതുന്നതിന് വേണ്ടി കായിക മന്ത്രി വി. അബ്ദുൽ റഹ്മാന്റെ നിർദ്ദേശ പ്രകാരം കൂടിയാണ് ഇവിടെ തുടങ്ങിയത്. ഏകദേശം 15 കോടി രൂപയുടെ പദ്ധതിയാണ് പ്ലേയ് ഓഫിൽ തീരുമാനിച്ചിരിക്കുന്നത്. അതിന്റെ ആദ്യ ഘട്ടം മാത്രമാണ് ഇപ്പോൾ പൂർത്തിയായത്.
കേരളത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ഫുട്ബോൾ ടർഫ് ആൺ ഇവിടെയുള്ളത്. ഫുട്ബോള്‍ ഫൈവ്സ് ആണെങ്കില്‍ ഒരേസമയം രണ്ട് കളികള്‍ നടത്താനുള്ള സൗകര്യം ഇവിടെയുണ്ട്. രണ്ട് സെവന്‍സ് മത്സരം, ഇലവന്‍സ് ഫുട്ബോള്‍ എന്നിവയും നടത്താം. കൂടാതെ ലോകോത്തര നിലവാരമുള്ള ഇൻഡോർ ക്രിക്കറ്റ് കോർട്ട് ആണ് ഒരുക്കിയിരിക്കുന്നത്. ഫുട്ബാൾ ഗാലറിയിൽ 4000 പേർക്ക് ഇരുന്ന് കളി വീക്ഷിക്കാനും, ബാഡ്മിന്റൺ കോർട്ടിൽ 500 പേർക്ക് ഇരിക്കാനുള്ള സൗകര്യവും ഉണ്ട്. ഡ്രസിങ് റൂമും ശുചിമുറിയും ഗ്രൗണ്ടിനോടു ചേർന്നു നിർമിച്ചിട്ടുണ്ട്. കൂടാതെ എൻഗേജ്മെന്റ് പോലുള്ള ഇവന്റും നടത്താനുള്ള സൗകര്യവുമുണ്ട്.
ഇനി സ്വിമ്മിങ് പൂൾ, ചിൽഡ്രൻസ് പ്ലേ ഏരിയ, വിമൻസ് ക്ലിനിക്, വീഡിയോ ഗെയിംസ്, പത്തോളം റെസ്റ്റോ കഫേസ്, മൾട്ടി യൂട്ടിലിറ്റി ജിം തുടങ്ങാനും പദ്ധതിയുണ്ടെന്നു പ്ലേ ഓഫ് മാനേജ്‌മെന്റ് പറഞ്ഞു.
യുവാക്കളെ ലഹരിയില്‍നിന്ന് അകറ്റി പോസിറ്റീവ് ലഹരി നിറയ്ക്കാനും, മാരക ലഹരികളിലും നിന്ന് യുവാക്കളെ കായിക ലഹരിയിലേക്കെത്തിക്കാനുള്ള ലക്ഷ്യം കൂടിയാണ് മാനേജ്‌മെന്റിനുള്ളത്. ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കുന്ന സി.സി ടിവിയും മാതാപിക്കളുടെ വിശ്വാസത്തിലെടുത്ത് പോലീസ് നിരീക്ഷണവും ഉണ്ട്. ഏതെങ്കിലും രീതിയിൽ ലഹരി ഉപയോഗം കണ്ടെത്തിയാൽ പോലീസിനെ ഏല്പിക്കുകയും ചെയ്യുമെന്ന് പ്ലേ ഓഫ് മാനേജ്‌മെന്റ് പറഞ്ഞു.