ഉപ്പള : മൂന്ന് ഗ്രാം എംഡിഎംഎയുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഉപ്പള കൊളബയൽ സ്വദേശി മുഹമ്മദ് റാഹിസ് (28) ആണ് അറസ്റ്റിലായത്. പത്വാടി മജലിൽ മയക്കുമരുന്ന് വിൽപനക്കായി ഇയാൾ എത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. മഞ്ചേശ്വരം സബ് ഇൻസ്പെക്ടർ രതീഷ് ഗോപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.