കാസർകോട്: കാസർകോട് നഗരത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു. പശ്ചിമബംഗാൾ സ്വദേശി സുശാന്ത് റായ് (28) ആണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെ നഗരത്തിലെ ആനബാഗിലുവിലെ താമസസ്ഥലത്ത് വച്ചാണ് യുവാവിനു കുത്തേറ്റത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കാസർകോട് ടൗൺ പൊലീസ് സ്ഥലത്തെത്തി. പ്രതിയെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. തൊഴിലാളികൾ തമ്മിൽ സംഘർഷം നടന്നതായാണ് പൊലീസ് പറയുന്നത്