വിവിധ മേഖലകളിൽ മികവിന്റെ കയ്യൊപ്പ് ചാർത്തിയവരെ ദുബായ് മലബാർ കലാ സാംസ്കാരിക വേദി അനുമോദിച്ചു

0
17

കുമ്പള: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അറബി തർജമയിൽ എ ഗ്രേഡ് നേടിയ നഫീസ അൽബിഷ ബിൻത് അബൂ ബദ്രിയ നഗർ, ജൂനിയർ ഐ ലീഗ് ഫുട്ബോളിലെ ജില്ലയിലെ മികച്ച താരം മുഹമ്മദ് റഫീഖ് അൻസാർ അംഗഡിമുഗർ എന്നിവരെ ദുബായ് മലബാർ കലാ സാംസ്കാരിക വേദി അനുമോദിച്ചു. കുമ്പള റോയൽ ഖുബ ഹോട്ടലിൽ നടന്ന ഇഫ്താർ സ്നഹവിരുന്നിൽ കാസറഗോഡ് എം.പി ശ്രി രാജ്മോഹൻ ഉണ്ണിത്താൻ ഉപഹാരവും കല്ലട്രമാഹിൻ ഹാജി, സയ്യിദ് ഷമീം തങ്ങൾ കുമ്പോൽ സ്നേഹ സമ്മാനങ്ങളും വിതരണം ചെയ്തു.

ചടങ്ങിൽ എ കെ ആരിഫ് ആദ്യക്ഷത വഹിച്ചു. വേദി ജനറൽ കൺവീനറും കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ആദ്യക്ഷ നുമായ അഷ്‌റഫ്‌ കർള സ്വാഗതം പറഞ്ഞു. സാമൂഹിക സാംസ്കാരിക രാഷ്ട്രീയ വ്യവസായ രംഗത്തെ പ്രമുഖരായ ടി.പി രഞ്ജിത്ത്, ഗഫൂർ എരിയാൽ, അസീസ് മെരിക്കെ, മഞ്ജു നാഥ ആൾവ, സി എ സുബൈർ, സുകുമാരൻ കുതിര പ്പാടി, യൂ.പി താഹിറ യുസഫ്, ജമീല സിദ്ധീഖ്, ഹനീഫ പാറ, നാസർ മൊഗ്രാൽ, ബി എ റഹിമാൻ, സഫൂറ, നാസർ ചെർക്കളം, കബീർ ചേർക്കളം, ഖലീൽ മാസ്റ്റർ, അലി മാവിനകട്, ഇബ്രാഹിം മുണ്ട്യത്തടുക്ക, സത്താർ ആരിക്കാടി, ഖയും മാന്യ, ഇബ്രാഹിം ബത്തേരി തുടങ്ങിയവർ സംസാരിച്ചു.

നൂറിൽപരം അഥിതികൾ സംബന്ധിച്ച ഇഫ്ത്താർ സ്നേഹ വിരുന്ന് കുമ്പളക്ക് സൗഹാർദത്തിന്റെ പുതിയ അനൂഭുതി സമ്മാനിച്ചു.
മുഹമ്മദ്‌ കുഞ്ഞി കുമ്പോൽ നന്ദി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here