ചെർക്കളം അബ്ദുള്ള മഞ്ചേശ്വരത്തിൻ്റെ ഭൂമികയിൽ മതേതര മൂല്യങ്ങൾ ദൃഢതയോടെ കൊണ്ട് നടന്ന നേതാവ്: രാജ്മോഹൻ ഉണ്ണിത്താൻ എംപി

0
20

കുമ്പള: മതമൂല്യങ്ങളും മനുഷ്യ സ്നേഹവും ഉയർത്തി പിടിച്ച് തുളുനാടിൻ്റെ മണ്ണിൽ ജനപ്രതിനിധി എന്ന നിലയിലും പൊതു പ്രവർത്തകനെന്ന നിലയിലും നിറഞ്ഞ് നിന്ന ജന നേതാവായിരുന്നു മുൻ മന്ത്രി ചെർക്കളം അബ്ദുള്ളയെന്നും വർത്തമാന കാലത്ത് ഏറെ പ്രശക്തമാണ് ഇത്തരം വിഷയങ്ങൾ എന്നും രാജ് മോഹൻ ഉണ്ണിത്താൻ എം പി അഭിപ്രായപ്പെട്ടു. ദുബൈ മലബാർ കലാ സാംസ്കാരിക വേദി ചെർക്കളം അബ്ദുള്ള തുളു നാടിൻ്റെ ഇതിഹാസ പുരുഷൻ എന്ന സീർഷകത്തിൽ കുമ്പളയിൽ സംഘടിപ്പിച്ച പതിനാറാമത് റംസാൻ റിലീഫും, സംഗമവും സമൂഹ ഇഫ്ത്താർ സ്നേഹ വിരുന്നും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിൻ്റെ വടക്കെ അറ്റമായ മഞ്ചേശ്വരത്തിൻ്റെ സുസ്തിര വികസനത്തിനു ചെർക്കളത്തിൻ്റെ നിശ്ചയ ദാർഡ്യം അടയാളപ്പെടുത്തിയിട്ടുണ്ടെന്നും ഉണ്ണിത്താൻ അഭിപ്രായപ്പെട്ടു. റംസാൻ റിലീഫ് ജില്ല മുസ്‌ലിം ലീഗ് പ്രസിഡണ്ടും സംഘടന മുഖ്യ രക്ഷാധികാരിയുമായ കല്ലട്ര മാഹിൻ ഹാജി, കുമ്പോൽ സയ്യിദ് കെ.എസ് ശമീം തങ്ങൾക്ക് കൈമാറി ഉത്ഘാടനം നിർവഹിച്ചു. എ.കെ ആരിഫ് അധ്യക്ഷത വഹിച്ചു. സംഘടന ജനറൽ കൺവീനറും കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ അഷ്റഫ് കർള സ്വാഗതം പറഞ്ഞു.

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അബി തർജമയിൽ എ ഗ്രേഡ് നേടിയ നഫീസ അൽബിഷ ബിൻത് അബൂ ബദ്രിയ നഗർ, ജില്ല ഐ ലീഗ് ഫുട്ബോളിലെ മികച്ച താരം മുഹമ്മദ് റഫീഖ് അൻസാർ അംഗഡിമുഗർ എന്നിവരെ അനുമോദിച്ചു. നൂറിൽപരം അഥിതികൾ സംബന്ധിച്ച ഇഫ്ത്താർ സ്നേഹ വിരുന്നിൽ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ അസീസ് മരിക്കെ, കെ മഞ്ചുനാഥ ആൾവ, സി.എ സുബൈർ, സുകുമാര കുതിരപ്പാടി, അഹ്മദാലി കുമ്പള, രവി പൂജാരി, യൂസുഫ് ഉളുവാർ ജനപ്രതിനിധികളായ യു.പി താഹിറ യൂസുഫ്, നാസർ മൊഗ്രാൽ, ജമീല സിദ്ധിക്, സബൂറ എം, ബി.എ റഹ്മാൻ ആരിക്കാടി, ഹനീഫ് പാറ സാമൂഹിക സാംസ്കാരിക വ്യവസായ പ്രമുഖരായ ടി.പി രൻജിത്ത്, രാജീവൻ.ബാബു ടീ.വീ രതീഷ്, ഗഫൂർ എരിയാൽ, നാസർ ചെർക്കളം, ഇബ്രാഹിം മുണ്ട്യത്തട്ക്ക, കലീൽ മാസ്റ്റർ, കബീർ ചെർക്കളം, കയ്യും മാന്യ, സെഡ് എ മൊഗ്രാൽ, സത്താർ ആരിക്കാടി, തുടങ്ങിയവർ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here