പൊലീസിനെ പേടിച്ച് എംഡിഎംഎ വിഴുങ്ങിയ ഷാനിദിന്‍റെ വയറ്റിൽ മൂന്ന് പാക്കറ്റുകൾ; ഒന്നില്‍ കഞ്ചാവെന്ന് സംശയം

0
17

കോഴിക്കോട്: താമരശ്ശേരിയിൽ എംഡിഎംഎ വിഴുങ്ങി മരിച്ച അമ്പായത്തോട് സ്വദേശി ഷാനിദിന്റെ എൻഡോസ്‌കോപ്പി ഫലം വന്നു. ഷാനിദ് വിഴുങ്ങിയ രണ്ടു പാക്കറ്റുകളിൽ എംഡിഎംഎക്ക് സമാനമായ ക്രിസ്റ്റൽ പോലുള്ള വസ്തുവും മൂന്നാമത്തെ കവറിൽ കാഞ്ചാവാണെന്നുമാണ് സംശയിക്കുന്നത്. ഷാനിദിന്റെ പോസ്റ്മോർട്ടം നടപടികൾ ആരംഭിച്ചു.പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നാല്‍ മാത്രമേ ഇതില്‍ സ്ഥിരീകരണം വരൂ.

കഴിഞ്ഞദിവസം രാവിലെ അമ്പായത്തോട് മേലെ പള്ളിക്ക് സമീപം നടന്ന പരിശോധനക്കിടെയാണ് ഷാനിദിനെ താമശേരി പൊലീസ് സംശയാസ്പദമായ സാഹചര്യത്തില്‍ കാണുന്നത്. പൊലീസിനെ ഭയന്ന് കയ്യിലുണ്ടായിരുന്ന രണ്ട് കവർ എംഡിഎംഎ സംഭവസ്ഥലത്ത് വച്ച് തന്നെ വിഴുങ്ങി. തുടർന്ന് ഓടാൻ ശ്രമിച്ചെങ്കിലും പൊലീസ് പിടികൂടി. വയറ്റില്‍ എംഡിഎംഎയാണെന്ന് തിരിച്ചറിഞ്ഞ പൊലീസ് ഷാനിദിനെ കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിക്കുകയായിരുന്നു.

ശസ്ത്രക്രിയ നടത്തി കവർ പുറത്തെടുക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ശസ്ത്രക്രിയക്ക് തയ്യാറാക്കുന്നതിനിടെ ഇയാള്‍ ഗുരുതരാവസ്ഥയിലേക്ക് പോവുകയും തുടർന്ന് മരണം സംഭവിക്കുകയുമായിരുന്നു. എംഡിഎംഎ കൈവശം വെച്ചതിന് താമരശ്ശേരി പൊലീസ് ഷാനിദിനെതിരെ കേസെടുത്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here