കാസര്‍കോട്: വില്‍പ്പനയ്ക്കു വച്ച 1.195 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. മഞ്ചേശ്വരം താലൂക്കിലെ കുബണൂര്‍, കണ്ണാടിപ്പാറയിലെ കണ്ണാടിപ്പാറ ഹൗസില്‍ കെ. അബ്ദുള്ള(45)യെ ആണ് കുമ്പള എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ കെ.ഡി മാത്യുവും സംഘവും അറസ്റ്റു ചെയ്തത്. ബുധനാഴ്ച രാത്രി രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അബ്ദുള്ളയെ അറസ്റ്റു ചെയ്തതെന്നു എക്‌സൈസ് അധികൃതര്‍ അറിയിച്ചു. പ്രിവന്റീവ് ഓഫീസര്‍ കെ.വി മനാസ്, സി.ഇ.ഒമാരായ ടി.കെ രഞ്ജിത്ത്, എം.എം അഖിലേഷ്, എം. ധനേഷ്, വി.ബിജില, ഡ്രൈവര്‍ പി. പ്രവീണ്‍ കുമാര്‍ എന്നിവരും എക്‌സൈസ് സംഘത്തില്‍ ഉണ്ടായിരുന്നു.
Home Latest news വില്‍പ്പനയ്ക്കു വച്ച 1.195 കിലോ കഞ്ചാവുമായി കുബണൂര്‍ കണ്ണാടിപ്പാറ സ്വദേശി അറസ്റ്റില്‍