മാര്‍ച്ച് 22ന് കര്‍ണാടക ബന്ദ്; ആഹ്വാനം കന്നഡ അനുകൂല സംഘടനകളുടേത്

0
69

ബെംഗളൂരു: ശനിയാഴ്ച (മാര്‍ച്ച്22) കര്‍ണാടകയില്‍ ബന്ദിന് ആഹ്വാനം ചെയ്ത് കന്നഡ അനുകൂല സംഘടനകള്‍. മറാത്തി സംസാരിക്കാന്‍ അറിയാത്തതിന്റെ പേരില്‍ കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ (കെഎസ്ആര്‍ടിസി) ബസ് കണ്ടക്ടറെ ബെലഗാവിയില്‍ ആക്രമിച്ചതില്‍ പ്രതിഷേധിച്ചാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

ശനിയാഴ്ച രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെ 12 മണിക്കൂര്‍ സംസ്ഥാന വ്യാപക ബന്ദിനാണ് കന്നഡ സംഘടനകളുടെ കൂട്ടായ്മ ആഹ്വാനം ചെയ്തിരിക്കുന്നത്. ബിഎംടിസി തൊഴിലാളികള്‍ അടക്കം ബന്ദിന് പിന്തുണയര്‍പ്പിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ പൊതുഗതാഗതം സ്തംഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here