കണ്ണൂരിൽ മയക്കുമരുന്ന് കേസ് പ്രതിയായ യുവതിയെ കാപ്പ ചുമത്തി നാട് കടത്തി. കണ്ണൂര്‍ തലശ്ശേരി തിരുവങ്ങാട് സ്വദേശിയായ 27 കാരിയായ ഫാത്തിമ ഹബീബയ്‌ക്കെതിരെയാണ് കാപ്പ ചുമത്തിയത്. ഇതുസംബന്ധിച്ച് കണ്ണൂര്‍ റേഞ്ച് ഡിഐജി ഉത്തരവ് ഇറക്കി. നിരവധി മയക്കുമരുന്ന് കേസുകളില്‍ പ്രതിയാണ് ഫാത്തിമ. പൊലീസിന്റെ റൗഡി ലിസ്റ്റില്‍പ്പെട്ടയാളാളുകൂടിയാണ് ഫാത്തിമ. ഒരു വര്‍ഷത്തേക്ക് കണ്ണൂര്‍ ജില്ലയിലേക്ക് പ്രവേശനം ഇല്ല. 24 ഗ്രാം ബ്രൗണ്‍ ഷുഗര്‍ കടത്തിയ കേസില്‍ ഒക്ടോബറില്‍ പിടികൂടിയിരുന്നു.