പൈവളിഗെ: മണ്ടേകാപ്പു സ്വദേശിനിയായ പത്താം ക്ലാസ് വിദ്യാർഥിനിയെ കാണാതായ വിഷയത്തിൽ അന്വേഷണം ഊർജിതമാക്കണമെന്ന് എ.കെ.എം. അഷ്റഫ് എം.എൽ.എ. ആവശ്യപ്പെട്ടു. പെൺകുട്ടിയുടെ വീട് സന്ദർശിച്ച എം.എൽ.എ. അന്വേഷണം ഊർജിതമാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും കത്ത് നൽകുമെന്നു അവരെ അറിയിച്ചു. പൈവളികെ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുൽഫിക്കർ അലി കയ്യാർ, അസീസ് ചേവാർ, മനാഫ് സുബ്ബയ്കട്ട തുടങ്ങിയവരും എം.എൽ.എയോടൊപ്പം വീട്ടിലെത്തി.
Home Latest news മണ്ടേകാപ്പു സ്വദേശിനിയായ പത്താം ക്ലാസ് വിദ്യാർഥിനിയെ കാണാതായ വിഷയത്തിൽ അന്വേഷണം ഊർജിതമാക്കണം – എ.കെ.എം. അഷ്റഫ്...