ഉപ്പള: ഉപ്പള പെരിങ്കടിയിൽ ഏഴു വയസ്സുകാരനെ റെയിൽവേ ട്രാക്കിന് സമീപം പരിക്കേറ്റ നിലയിൽ കണ്ടെത്തി. പെരിങ്കടിയിലെ സെമീറിന്റെ മകൻ സിയാ(7)നെയാണ് പരിക്കേറ്റ നിലയിൽ നാട്ടുകാർ കണ്ടെത്തിയത്. കുട്ടിയെ ഉപ്പളയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മംഗളൂരുവിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകിട്ട് 6.15 ആണ് അപകടം. ട്രാക്കിന് സമീപത്ത് നിൽക്കുമ്പോൾ ട്രെയിനിന്റെ കാറ്റടിച്ച് സമീപത്തുള്ള വൈദ്യുത തൂണിൽ തട്ടി വീണതാണെന്ന് പൊലീസ് പറയുന്നു. കയ്യിനും തുടയിലും ആണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
Home Latest news ഉപ്പള പെരിങ്കടിയിൽ റെയിൽവേ ട്രാക്കിന് സമീപം ഏഴു വയസ്സുകാരനെ പരിക്കേറ്റ നിലയിൽ കണ്ടെത്തി, ട്രെയിനിന്റെ കാറ്റേറ്റ്...