പൈക്ക : പരീക്ഷ കഴിഞ്ഞു വീട്ടിലേക്ക് പോകവേ വഴിയിൽ വെച്ചു കളഞ്ഞു കിട്ടിയ കാൽ ലക്ഷം രൂപ പ്രധാനാധ്യാപകനെ ഏൽപ്പിച്ച പൈക്ക സ്കൂൾ വിദ്യാർത്ഥികളായ മുഹമ്മദ് ആഷിഖിനെയും, നിഖിലിനെയും പൈക്ക സ്കൂളിൽ വെച്ചു വിളിച്ചു ചേർത്ത യോഗത്തിൽ വെച്ച് പൂർവ്വ വിദ്യാർത്ഥി സംഘടന അനുമോദിച്ചു.
സ്കൂളിൽ നിന്നും അവസാനത്തെ പരീക്ഷയും കഴിഞ്ഞു വീട്ടിലേക്ക് പോകാൻ ബസ് സ്റ്റോപ്പിലേക്ക് നടന്നു പോകുമ്പോൾ ആണ് കുട്ടികൾക്ക് ഇത്രയും വലിയ തുക റോഡിൽ നിന്നും വീണു കിട്ടുന്നത്.
മറ്റൊന്നും ആലോചിച്ചില്ല. ആ രണ്ടു വിദ്യാർഥികൾ ഉടനെ തന്നെ സ്കൂളിലേക്ക് തിരിച്ചു വന്നു തുക ഹെഡ് മാസ്റ്ററെ ഏൽപ്പിക്കുക ആയിരുന്നു.
പൈക്കം ക്ഷേത്രോത്സവത്തിന് പോകവേ ചാത്തപ്പാടിയിലെ ജയന്തിയുടെ കയ്യിൽ നിന്നുമാണ് തുക നഷ്ടപ്പെട്ടത്. എടനീർ കേരള ബാങ്കിൽ ലോൺ അടക്കാൻ കരുതി വെച്ചതായിരുന്നു തുക.
നാടിനും സ്കൂളിലും അഭിമാനമായ കുട്ടികളെ പൂർവ്വ വിദ്യാർത്ഥി സംഘടന ഉപഹാരം നൽകി ആദരിച്ചു.
ഓ. എസ്. എ പ്രസിഡണ്ട് ഗിരി കൃഷ്ണൻ അധ്യക്ഷനായി.
ഗ്രാമ പഞ്ചാ. മെമ്പർ ബി ചിത്രകുമാരി ഉദ്ഘാടനം ചെയ്തു.
പി ടി എ പ്രസിഡണ്ട് അബ്ദുൽ റസാഖ് പൈക്ക, വൈസ് പ്രസി. ഹസ്സൈനാർ മിത്തടി, മാനേജർ നിത്യൻ നെല്ലിത്തല, ഓ എസ്. എ സെക്രട്ടറി ഷാഫി ചൂരിപ്പള്ളം, ഹെഡ്മാസ്റ്റർ എം ശശിധരൻ, ഖാൻ പൈക്ക, അധ്യാപകരായ ഗിരീന്ദ്രൻ എസ്. കെ, ലിഷ കെ, സവിത കെ എം, മുരളീധരൻ ആലക്കോടൻ എന്നിവർ സംസാരിച്ചു.
മാനേജ്മെന്റിന്റെ വകയായുള്ള ഉപഹാരം നിത്യൻ നെല്ലിത്തല കുട്ടികൾക്ക് സമർപ്പിച്ചു.