മഞ്ചേശ്വരത്ത് മയക്കുമരുന്നുമായി നാലുപേർ പിടിയിൽ

0
116

മഞ്ചേശ്വരത്ത് മയക്കുമരുന്നുമായി നാലുപേർ പിടിയിൽ. മൂന്ന് കേസുകളിലാണ് നാലു പേരുടെ അറസ്റ്റ്. 13 ഗ്രാം എംഡിഎംഎയും, വിറ്റുകിട്ടിയ ഏഴ് ലക്ഷം രൂപയുമായി രണ്ട് പേരെ മഞ്ചേശ്വരത്തെ ലോഡ്ജിൽ നിന്ന് അറസ്റ്റ് ചെയ്തു. മഞ്ചേശ്വരത്തെ അൻവർ, കർണാടക സ്വദേശി മുഹമ്മദ് മൻസൂർ എന്നിവരാണ് അറസ്റ്റിലായത്.

ഉപ്പള റെയിൽവേ ഗേറ്റ് പരിസരത്ത് 7.06 ഗ്രാം എംഡിഎംഎയുമായി സി.എ. മുഹമ്മദ് ഫിറോസിനെ പിടികൂടി. കുഞ്ചത്തൂർ പദവിൽ വെച്ച് 4.67 ഗ്രാം എംഡിഎംഎ കടത്താൻ ശ്രമിച്ച മഞ്ചേശ്വരം അല്ലാമ ഇഖ്ബാലിനെ പൊലീസ് അറസ്റ്റ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here