മഞ്ചേശ്വരം: മൈതാനത്തിലെ മരച്ചുവട്ടിൽ നിന്നു എംഡിഎംഎ ഉപയോഗിക്കുന്ന യുവതിയെ പൊലീസ് പിടികൂടി. മംഗളൂരു ഉള്ളാൾ കെസി റോഡിലെ ഇരുപത്തിയാറുകാരിയെയാണ് എസ്ഐ കെ.ആർ.ഉമേശിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. 10നു വൈകിട്ട് 5ന് കുഞ്ചത്തൂർ കണ്വതീർഥ സ്ഥലത്ത് നിന്നാണു യുവതിയെ പിടികൂടിയത്. പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് സംഘത്തെ കണ്ട് യുവതി പരിഭ്രമിച്ച് പോകാൻ ശ്രമിക്കുന്നതിനിടെ വനിത സിവിൽ പൊലീസ് ഓഫിസർ സോണിയ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് എംഡിഎംഎ കത്തിച്ച് വലിച്ചത് കണ്ടെത്തിയത്. ചില്ല് കഷണം ചൂടാക്കി അതിൽ എംഡിഎംഎ വച്ച നിലയിലായിരുന്നു. മഞ്ചേശ്വരത്ത് നിന്നാണു യുവതി എംഡിഎംഎ വാങ്ങിയതെന്നു പൊലീസിനു സൂചന ലഭിച്ചിരുന്നു. അറസ്റ്റ് ചെയ്തു യുവതിയെ ജാമ്യത്തിൽവിട്ടു.