ബന്തിയോട് : ഡോൾഫിൻ ചത്ത നിലയിൽ തീരത്തണഞ്ഞെങ്കിലും വീണ്ടും തിരയെടുത്തു. ബന്തിയോടിനടുത്ത് ബേരിക്ക കടപ്പുറത്താണ് ആദ്യം ഡോൾഫിനെ ചത്ത നിലയിൽ കണ്ടത്. കുറച്ച് സമയത്തിനു ശേഷം തിരമാലയിൽപ്പെട്ട് കടലിലേക്ക് തന്നെ പോയി.
കടലിൽ ഒഴുകി നടന്ന ഇത് പിന്നീട് പെരിങ്കടിയിൽ കണ്ടെങ്കിലും തീരത്തണഞ്ഞില്ല. മത്സ്യത്തൊഴിലാളികൾ വിവരമറിയിച്ചതനുസരിച്ച് കുമ്പള തീരദേശ പോലീസും കാസർകോട്ടുനിന്ന് വനംവകുപ്പുദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു.
ചത്ത നിലയിലുള്ള ഡോൾഫിൻ തീരത്തണയാത്തതിനാൽ ഒന്നും ചെയ്യാനാകാതെ ഉദ്യോഗസ്ഥ സംഘം മടങ്ങി.