തിരുവനന്തപുരത്ത് നിന്ന് മംഗലാപുരത്തേക്ക് പോവുകയായിരുന്ന വന്ദേഭാരത് ട്രെയിനിന് നേരെ ആക്രമണം. ട്രെയിന്‍ കുറ്റിപ്പുറം സ്റ്റേഷന്‍ പിന്നിട്ടതിനു പിന്നാലെയാണ് കല്ലേറുണ്ടായത്. കല്ലേറില്‍ ട്രെയിന്റെ ഗ്ലാസുകള്‍ പൊട്ടിയെന്നും ആക്രമണത്തിനു പിന്നില്‍ ആരാണെന്ന് തിരിച്ചറിഞ്ഞില്ലെന്നും പൊലീസ് പറഞ്ഞു. രാത്രി ഒന്‍പതിനായിരുന്നു മണിക്കായിരുന്നു സംഭവം. പൊലീസും റെയില്‍വേയും കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.