സംസ്ഥാനത്ത് അടുത്ത മാസം മുതല്‍ വാഹനങ്ങളുടെ ആര്‍ സി ബുക്കുകള്‍ പൂര്‍ണമായും ഡിജിറ്റലാകും. ആര്‍സി ബുക്കുകള്‍ പ്രിന്റെടുത്ത് നല്‍കുന്ന ഹാര്‍ഡ് കോപ്പി സംവിധാനത്തിന് പകരമായിട്ടാണ് ഡിജിറ്റല്‍ രൂപത്തിലാക്കുന്നത്. ഇതിന്റെ ഭാഗമായി ചില നിര്‍ദേശങ്ങളും ഗതാഗത വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
ഈ മാസം തന്നെ എല്ലാ വാഹന ഉടമകളും ആര്‍സിയും ഫോണ്‍ നമ്പറും ബന്ധിപ്പിച്ചിട്ടുണ്ടോയെന്ന് ഉറപ്പുവരുത്തണം. ആധാറുമായി ലിങ്ക് ചെയ്തിരിക്കുന്ന ഫോണ്‍ നമ്പറുകളാണ് നല്‍കേണ്ടതെന്നും ഗതാഗത കമ്മീഷണര്‍ എച്ച് നാഗരാജു അറിയിച്ചു.
സ്വന്തമായോ അല്ലെങ്കില്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ നമ്പറുകള്‍ അപ്‌ഡേറ്റ് ചെയ്യാമെന്നും നാഗരാജു വ്യക്തമാക്കി. വാഹനം വാങ്ങി ഒരു മണിക്കൂറിനുള്ളില്‍ തന്നെ പരിവാഹന്‍ വാഹന്‍ വെബ്‌സൈറ്റില്‍ നിന്ന് ആര്‍സി ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും.