കാസർകോട്: ഉപ്പളയിൽ ഒരാൾക്ക് വെട്ടേറ്റു. പയ്യന്നൂർ സ്വദേശി സുരേഷിനാണ് ഉപ്പള ടൗണിൽ വച്ച് വെട്ടേറ്റത്. നിരവധി കേസുകളിലെ പ്രതിയും പത്വാടി സ്വദേശിയായ യുവാവാണ് വെട്ടിയതെന്ന് പറയുന്നു. ചൊവ്വാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. ഗുരുതരമായ പരിക്കേറ്റ സുരേഷിനെ നാട്ടുകാർ ഉപ്പളയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് പൊലീസ് എത്തി മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി. പരിക്ക് ഗുരുതരമാണെന്നാണ് വിവരം. ഉപ്പളയിലെ ഫ്ലാറ്റുകളിൽ വാച്ചുമാനായി ജോലി ചെയ്യുകയാണ് സുരേഷ്. മഞ്ചേശ്വരം പൊലീസ് അന്വേഷണം ആരംഭിച്ചു.
Home Latest news ഉപ്പളയിൽ ഒരാൾക്ക് വെട്ടേറ്റു; ഗുരുതരമായി പരിക്കേറ്റ പയ്യന്നൂർ സ്വദേശിയെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു