കുമ്പള:(mediavisionnews.in) പുത്തന്‍ സ്വിഫ്റ്റ് കാറില്‍ കുമ്പളയിലേക്ക് കടത്തുകയായിരുന്ന 21.5 ഗ്രാം എംഡിഎംഎയുമായി നാലു പേര്‍ അറസ്റ്റില്‍. ഉപ്പള, കൊടിബയലിലെ ഇബ്രാഹിം സിദ്ദിഖ്(33), കാസര്‍കോട്, അഡുക്കത്ത്ബയല്‍ സ്വദേശികളായ മുഹമ്മദ് സാലി (49), മുഹമ്മദ് സവാദ് (28), ഉപ്പള പ്രതാപ് നഗറിലെ മൂസ ഷരീഫ് (30) എന്നിവരെയാണ് കുമ്പള ഇന്‍സ്‌പെക്ടര്‍ കെ.പി വിനോദ് കുമാറും സംഘവും അറസ്റ്റു ചെയ്തത്. ജില്ലാ പൊലീസ് മേധാവി ഡി. ശില്‍പ്പക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് മയക്കുമരുന്നു വേട്ട നടത്തിയത്. എസ്‌ഐ കെ. ശ്രീജേഷ്, എഎസ്‌ഐ മനോജ്, സിപിഒമാരായ ചന്ദ്രന്‍, ശരത്, ഡാന്‍സാഫ് ടീം അംഗങ്ങളായ രജീഷ് കാട്ടാമ്പള്ളി, നിജില്‍ എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.
വ്യാഴാഴ്ച രാത്രി ഒന്‍പതു മണിയോടെ മയക്കുമരുന്നുമായി എത്തിയ സ്വിഫ്റ്റ് കാര്‍ ബന്തിയോട് റോഡിലെ ചേവാറില്‍ തടഞ്ഞു നിര്‍ത്തി നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. ഇബ്രാഹിം സിദ്ദിഖ് മറ്റൊരു മയക്കുമരുന്നു കേസില്‍ അഞ്ചു വര്‍ഷത്തെ തടവ് ശിക്ഷ കഴിഞ്ഞ് അടുത്തിടെയാണ് ജയിലില്‍ നിന്നു ഇറങ്ങിയതെന്ന് പൊലീസ് പറഞ്ഞു.