ഉപ്പള: മംഗൽപാടി കുക്കാറിൽ മുമ്പ് പ്രവർത്തിച്ചിരുന്ന സർക്കാർ വിദ്യാലയത്തിന്റെ എട്ടോളം വരുന്ന പഴയ കെട്ടിടങ്ങൾ ഉപയോഗശൂന്യമായി കിടക്കുകയാണ്. ഇവിടെ ഉണ്ടായിരുന്ന ജി.എച്ച്.എസ്.എസ് മംഗൽപാടിയുടെ ഭാഗമായ HS UPS GHS മംഗൽപാടി സ്ഥിതി ചെയ്യൂന്ന ജനപ്രിയ ജങ്ഷനിലെ പുതിയ കെട്ടിടങ്ങളിലേക്ക് മാറിയത് കാരണം ഇത്രേയും കെട്ടിടങ്ങൾ അനാഥ മായത്. പ്രസ്തുത കെട്ടിടങ്ങൾ ഉപയോഗ സജ്ജമാക്കുവാൻ വേണ്ടി GBLPS മംഗൽപാടി UPS സ്കൂൾ ആയിഉയർത്തണമെന്നും അവശേഷിക്കുന്ന കെട്ടിടത്തിൽ ശിക്ഷക് സദനും, അത് പോലെ ASAP തുടങ്ങിവ ആരംഭിക്കാനുള്ള നടപടികൾ കൈക്കൊള്ളമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മംഗൽപാടി ജനകീയ വേദി സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി. ശിവന്കുട്ടിക്ക് നിവേദനം നൽകി. മംഗൽപാടി ജനകീയ വേദി നേതാക്കളായ മഹമൂദ് കൈക്കമ്പ, സിദ്ധീക് കൈക്കമ്പ, അബു തമാം, ഷാജഹാൻ ബഹറൈൻ, തുടങ്ങിയവർ മന്ത്രിയുമായി നേരിട്ട് സംസാരിക്കുകയും ഈ ഉന്നയിച്ച വിഷയം ഗൗരവത്തിൽ എടുക്കണമെന്നും ആവശ്യപ്പെടുകയും ചെയ്തു.