കള്ളനോട്ട് കേസ്: കാസർകോട് സ്വദേശി മംഗളൂരുവിൽ അറസ്റ്റിൽ

0
54

മംഗളൂരു : കള്ളനോട്ട് നൽകി സാധനങ്ങൾ വാങ്ങാൻ ശ്രമിച്ച കേസിൽ പോലീസിന് പിടികൊടുക്കാതെ ഒളിവിൽ പോയ കാസർകോട് സ്വദേശി അറസ്റ്റിൽ. കാസർകോട് ചെങ്കള സ്വദേശി പി.എ. ഷെരീഫ് ആണ് ബണ്ട്വാൾ പോലീസിന്റെ പിടിയിലായത്. ഒളിവിൽ കഴിയുകയായിരുന്ന ഷെരീഫിനെ കാസർകോട് വിദ്യാനഗറിൽ വെച്ചാണ് അറസ്റ്റ് ചെയ്തത്.

കാസർകോട് സ്വദേശികളായ സി.എ. മുഹമ്മദ്, ഖമറുന്നിസ എന്നിവർക്കൊപ്പം കഴിഞ്ഞവർഷം തലപ്പാടിക്കടുത്ത് ബിസി റോഡിൽ കള്ളനോട്ട് നൽകി സാധനങ്ങൾ വാങ്ങിയ കേസിലാണ് അറസ്റ്റ്. മൂന്നുപേരും കടകളിൽ കയറി 500 രൂപയുടെ കള്ളനോട്ട് നൽകി നൂറുരൂപയിൽ താഴെ വിലവരുന്ന സാധനങ്ങൾ വാങ്ങി ബാക്കിവാങ്ങുന്നതിനിടെ സംശയം തോന്നിയ കടയുടമ പൊലീസിൽ വിവരം അറിയിച്ചതോടെയാണ് രണ്ടുപേർ അറസ്റ്റിലായത്. എന്നാൽ ഷെരീഫ് പോലീസിന് പിടികൊടുക്കാതെ ഒളിവിൽ പോകുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here